മരണത്തിന് തൊട്ടുമുൻപും ഡോക്ടറായി സേതുവെത്തി; കൊറോണക്കെതിരേ പോരാടാൻ

-
-

മിഴ് നടന്‍ ഡോ. സേതുരാമന്‍ (36) അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും സ്വീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന്  വ്യാഴാഴ്ച്ച രാത്രിയോടെ ആയിരുന്നു അന്ത്യം.

മരണത്തിന് തൊട്ടുമുൻപും ഒരു ഡോക്ടർ എന്ന നിലയിൽ കൊറോണ വെെറസിനെതിരേ പോരാടൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന സേതുരാമന്റെ വീഡിയോ കണ്ണീരോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

സാമൂഹികമായ അകലം പാലിക്കുന്നതിനോടൊപ്പം വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണമെന്ന് സേതുരാമൻ പറയുന്നു. വീഡിയോ കാണാം...

സന്താനം നായകനായെത്തിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി 50/50 എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ത്വക് രോഗവിദഗ്ദ്ധനായ സേതുരാമന്‍ ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തുകയായിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുണ്ട്.

Content Highlights: Actor Dr. Sethuraman's last video just before death, corona virus awareness, Covid 19

Content Highlights: