ദിലീപിന് ജന്മദിനം; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി, ആശംസകളുമായി കാവ്യ

ദിലീപിന്റെ ജന്മദിനത്തില്‍ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകള്‍ മീനാക്ഷി. ഇന്‍സ്റ്റാഗ്രാമിലാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജന്മദിനാശംസകള്‍ അറിയിച്ച് കാവ്യാമാധവനും ദിലീപിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേര്‍ താരത്തിന് ആശംസകളറിയിച്ച് എത്തിയിട്ടുണ്ട്. അച്ഛന്റെ പൊന്നുമോള്‍, ഹാന്‍ഡ്‌സം ഡാഡ് സ്വീറ്റ് ഡോട്ടര്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
ദിലീപിന്റെ 57ാം പിറന്നാള്‍ ആണിന്ന്. ജന്മദിന സമ്മാനമായി താരത്തിന്റെ 150മത് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തുവന്നിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപ് -ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
Content Highlights: actor dileep birthday meenakshi dileep kavya madhavan