ടൊവിനോയെയും ഉണ്ണിമുകുന്ദനെയും വെല്ലുവിളിച്ച് അബു സലീം, ഏറ്റെടുത്ത് ടൊവിനോ

-
-

സിനിമയിൽ വളരെക്കാലമായി വില്ലൻവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അബു സലീം. നടൻ അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ അബുവിന്റെ കരുത്താർന്ന ശരീരവും മെയ്‌വഴക്കവുമാണ് ആരാധകരെ ആകർഷിക്കാറുള്ളത്. 

ഈയിടെ അബു സലീം മലയാളത്തിലെ രണ്ട് യുവനടൻമാരെ വെല്ലുവിളിച്ചു. ലോക്ഡൗണിൽ വീട്ടിലെ വർക്ക്ഔട്ടിന്റെ ഭാഗമായി പുഷ് അപ്പുകളെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടന്റെ വെല്ലുവിളി. സമാനരീതിയിൽ പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ നടൻമാരായ ടൊവിനോ തോമസിനോടും ഉണ്ണി മുകുന്ദനോടും അബു സലീം ആവശ്യപ്പെട്ടു.

വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുത്ത് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ടൊവിനോ.

Content Highlights : abu salim challenges tovino thomas and unni mukundan in push ups instagram

Content Highlights: