'സുന്ദരി'യിലെ ഗാനങ്ങള്‍ പുറത്ത്, ഓഡിയോ പ്രകാശനം നിര്‍വഹിച്ച് മന്ത്രി

'സുന്ദരി' സിനിമയുടെ പോസ്റ്റർ
'സുന്ദരി' സിനിമയുടെ പോസ്റ്റർ

സുന്ദരി എന്ന സിനിമയുടെ ഓഡിയോ റിലീസ് മൃഗസംരക്ഷണവകുപ്പു മന്ത്രി ചിഞ്ചുറാണി നിര്‍വഹിച്ചു. കെ.എസ്.ചിത്ര, നാദിര്‍ഷ, അന്‍വര്‍സാദത്ത്, നിഖില്‍മാത്യു, സരിത രാജീവ്, ദേവനന്ദ, സ്‌നേഹഅനില്‍, ഷംനഹാഷിം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാകേഷ് പേരാവൂര്‍, സുജ തിലകരാജ്, സി.ബിജിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രണവം മധു, ഷാന്‍ കൊല്ലം, ദിലീപ്ബാബു, അജയ് രവി എന്നിവര്‍ ഈണം നല്‍കിയിരിക്കുന്നു. പശ്ചാത്തലസംഗീതം അജയ് രവി.

ഇരവിപുരം എം.എല്‍.എ എം.നൗഷാദ്, പ്രമുഖ ചലച്ചിത്ര സംവിധായകരായ താഹ, സജിസുരേന്ദ്രന്‍, സുരേഷ്‌ഗോപാല്‍, മനീഷ്‌കുറുപ്പ്, ഹരി അമരവിള, ഷൈന്‍, രാജ്‌മോഹന്‍.ആര്‍, സുന്ദരിയുടെ സംവിധായകന്‍ ബിനോയ് കൊല്ലം, പുതുമുഖനായിക സ്‌നേഹ അനില്‍, പുതുമുഖ നടന്‍ അരുണ്‍ മോഹന്‍, മുളങ്കാടകം വാര്‍ഡ് കൗണ്‍സിലര്‍ സേതുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ബിനോയ് കൊല്ലമാണ് കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയുടെ കഥ പറയുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നത്.

സുന്ദരി എന്ന സിനിമയുടെ ഓഡിയോ റിലീസ് മൃഗസംരക്ഷണവകുപ്പു മന്ത്രി ചിഞ്ചുറാണി നിര്‍വഹിക്കുന്നു

നായികപ്രാധാന്യമുള്ള ചിത്രത്തില്‍ പുതുമുഖം സ്‌നേഹാ അനിലാണ് പ്രധാനവേഷത്തിലെത്തുന്നത്. അരുണ്‍മോഹന്‍, ഗീതാവിജയന്‍, മനുരാജ്, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, ചെമ്പില്‍ അശോകന്‍, കോട്ടയം പ്രദീപ്, തമിഴ് നടന്‍ കരാട്ടെ രാജു, നെല്ലി ശിവ ചെന്നൈ, കനകലത, അശ്വതി (ആക്ഷന്‍ഹീറോ ബിജു), കൊല്ലം സിറാജ്, ഡോക്ടര്‍ മായ, കബീര്‍ദാസ്, കൊല്ലം സന്തോഷ്, ശക്തികുളങ്ങര അശോകന്‍, സുരേഷ് പുതുയല്‍, ക്രിസ്റ്റഫര്‍, വിക്രം, ഷംസുദ്ദീന്‍ ഓയിര്, സക്കീര്‍ഹുസൈന്‍, പോള്‍, അശോകന്‍ കൈപ്പൂരം, മിഥുന്‍ പാലക്കാട്, മാസ്റ്റര്‍ ഹണി, നേഹാ കൃഷ്ണന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സാജന്‍ ജോസഫ്, നജീംഷാ, പ്രശാന്ത്മാധവ് എന്നിവരാണ് ഛായാഗ്രഹണം. മേക്കപ്പ് ബിനോയ് കൊല്ലം. സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സഹനിര്‍മാണം അനില്‍കുമാര്‍.

Content Highlights: sundari new malayalam movie, sundari movie songs, minister j chinchu rani, sneha anil