ജോബ് കുര്യനെ കാണാന്‍ വന്ന ആ മധ്യവയസ്‌ക ആര്? കാണാം കാലം

-
-

ജോബ് കുര്യന്റെ ഏറ്റവും പുതിയ മ്യൂസിക് ആൽബമായ കാലം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ജോബിന്റെ ഹോപ് പ്രൊജക്ടിലെ നാലാമത്തെ ഗാനമായാണ് കാലം റിലീസ് ചെയ്തിരിക്കുന്നത്. ജോബിന്റെ പാട്ടുകളുടെ വരികളെഴുതുന്ന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തന്നെയാണ് കാലത്തന്റെയും രചന നിർവഹിച്ചിരിക്കുന്നത്. ഈണത്തിനൊപ്പം ചർച്ചയാകുന്നത് പാട്ടിലെ വിഷ്വലുകളാണ്.

ജോബിനെ കാണാൻ വരുന്ന ഒരു മധ്യവയ്സ്കയാണ് പാട്ടിലെ പ്രധാന ആകർഷണം. പാട്ട് അവസാനിക്കും വരെ അത് സസ്പെൻസ് ആണ്. വിപിൻ ചന്ദ്രനും സംഘവുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഉമ കെ പി, അനൂപ് മോഹൻദാസ് എന്നിവർക്കൊപ്പം ജോബും ഗാനരംഗത്തെത്തുന്നു.

മുല്ല, എന്താവോ, പറുദീസ എന്നിവയാണ് ഹോപ് പ്രൊജക്ടിന്റെ ഭാഗമായി ജോബ് സംഗീതം നൽകിയ പാട്ടുകൾ.


Content Highlights :singer job kurian kaalam new music video hope project independent music

Content Highlights: