ഭാവനയുടെയും നവീനിന്റെയും പ്രണയം, ഒപ്പം ഈ സൗഹൃദക്കൂട്ടിന്റെ കഥയും; മനസ് കവർന്ന് 'പൈങ്കിളി പാട്ട്'

വീഡിയോയിൽ നിന്ന്
വീഡിയോയിൽ നിന്ന്

നടി ശില്‍പ ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പൈങ്കിളി പാട്ട് എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായിട്ടാണ് 'പൈങ്കിളി പാട്ട്' എത്തിയിരിക്കുന്നത്. 

ശില്‍പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ഷഫ്‍ന, സയനോര തുടങ്ങിയവര്‍ വീഡിയോയില്‍ ഭാഗമാകുന്നു. ഇവരുടെ സൗഹൃദവും പ്രണയവും വിവാഹവുമെല്ലാമാണ് ആനിമേറ്റ‍‍ഡ് രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്..‌


‌
വിനായക് എസ്. കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി.ജെ., ഇല്ലുസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിംസ്‌.

Content Highlights : Shilpa Bala music video Painkilipaattu Bhavana Remya Shafna Mridula Sayanora

Content Highlights: