ശങ്കർ മഹാദേവൻ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി

ബി.കെ ഹരിനാരായണൻ, ശങ്കർ മഹാദേവൻ, പ്രകാശ് ഉള്ളിയേരി | photo: instagram/bk harinarayanan
ബി.കെ ഹരിനാരായണൻ, ശങ്കർ മഹാദേവൻ, പ്രകാശ് ഉള്ളിയേരി | photo: instagram/bk harinarayanan

ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. 'പാടൂ ബാസുരീ നീ' എന്ന് തുടങ്ങുന്നതാണ് ഗാനം. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ ഗാനം ശ്രദ്ധനേടിയിരിക്കുകയാണ്. കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിൻ്റെ ഇതിവൃത്തം.

പ്രശസ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി.കെ ഹരിനാരായണനാണ് ഗാനത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസ്സി, മധു പോൾ, ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ്. ആകാശ് തുടങ്ങിയവരാണ് ഗാനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. സജി ആർ നായരാണ് ശബ്ദമിശ്രണം. 

ജയ സാൻ ആണ് ഛായാ​ഗ്രഹണം. രാഹുൽ എച്ച് നായർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ബാസുരി ആൻ്റ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്. 

Content Highlights: shankar mahadevan Baasuri song released