സായ് അഭ്യങ്കറിനൊപ്പം ഭാഗ്യശ്രീ, പവഴമല്ലിക്ക് പിന്നാലെ റധിമാ; പിന്നണിയിൽ ഷൈജുവും അജയൻ ചാലിശ്ശേരിയും

#Movies Desk
സായ് അഭ്യങ്കര്‍, ഭാഗ്യശ്രീ ബോര്‍സെ | Photo: YouTube: Think Music India, Instagram/ Bhagyashri Borse
സായ് അഭ്യങ്കര്‍, ഭാഗ്യശ്രീ ബോര്‍സെ | Photo: YouTube: Think Music India, Instagram/ Bhagyashri Borse

വീണ്ടും തരംഗം തീർത്ത് സംഗീതസംവിധായകനും ഗായകനുമായ സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ സിംഗിൾ. 'റധിമാ' എന്ന പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഇതുവരെ 48 ലക്ഷത്തിലേറെപ്പേർ കണ്ടു. തിങ്കളാഴ്ച പുറത്തിറങ്ങിയ വീഡിയോ ഇപ്പോൾ യൂട്യൂബ് മ്യൂസിക് ട്രെൻഡിങ് ചാർട്ടിൽ രണ്ടാമതാണ്.

Read More | സ്ക്രീനിൽ ഒപ്പം കയാദു, കൂടെപ്പാടി ശ്രുതി ഹാസൻ; വീണ്ടും ട്രെൻഡ് സെറ്ററാവാൻ സായ് അഭ്യങ്കർ

നടി ഭാഗ്യശ്രീ ബോർസെയാണ് വീഡിയോയിൽ സായ്‌ക്കൊപ്പമുള്ളത്. സായ് അഭ്യങ്കർ തന്നെ ഈണം പകർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയത് വിവേകാണ്. 'ആസ കൂട', 'വിഴി വീക്കുറ', 'പവഴമല്ലി' എന്നിവ ഒരുക്കിയ തേജോ ഭരദ്വാജാണ് പുതിയ മ്യൂസിക് വീഡിയോയുടെയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Read More | കയാദു ലോഹർ, പ്രീതി മുകുന്ദൻ, മീനാക്ഷി ചൗധരി; ട്രോളിൽ നിറഞ്ഞ് സായ് അഭ്യങ്കറിന്റെ നായികമാരുടെ പ്രായം

മലയാളികളായ സാങ്കേതിക പ്രവർത്തകരും ഇത്തവണ സായ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹണം. 'മഞ്ഞുമ്മൽ ബോയ്‌സ്' ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയും അണിയറയിലുണ്ട്. സാർഥക് ചീമയാണ് എഡിറ്റർ.

ഈ വർഷം പുറത്തിറങ്ങുന്ന സായ് അഭ്യങ്കറിന്റെ രണ്ടാമത്തെ സിംഗിളാണിത്. ശ്രുതി ഹാസനുമായി ഒന്നിച്ച 'പവഴമല്ലി' എന്ന ഗാനമായിരുന്നു ഇതിനുമുമ്പ് പുറത്തുവന്നത്. കയാദു ലോഹറായിരുന്നു ആ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചത്.

Content Highlights: Sai Abhyankkar's new single 'Radhimaa' crosses 4.8 million views. Features actress Bhagyashri Borse alongside Sai Abhyankkar. Directed by Tejo Bharadwaj with lyrics by Vivek., Malayali technicians Shyju Khalid, Ajayan Chalissery, and Sarthak Cheema part of the crew