ചടുലച്ചുവടുകളുമായി ശ്രുതി ഹാസനും ജാൻവി കപൂറും; രാം ചരൺ ചിത്രം പെദ്ധിയിലെ ഹെല്ലല്ലല്ലോ ഗാനം പുറത്ത്

#Movies Desk
പെദ്ധിയിലെ ഹെല്ലല്ലല്ലോ ഗാനരംഗത്തില്‍നിന്ന് | Photo: Screen grab/ YouTube: T-Series Malayalam
പെദ്ധിയിലെ ഹെല്ലല്ലല്ലോ ഗാനരംഗത്തില്‍നിന്ന് | Photo: Screen grab/ YouTube: T-Series Malayalam

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ- ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗാനമെത്തി. 'ഹെല്ലല്ലല്ലോ' എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്ന ചടുലമായ താളത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. എ.ആർ. റഹ്‌മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂരും ആലപിച്ചത് അമൃത സുരേഷുമാണ്.

ജൂൺ നാലിന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്‌സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

നായകനായ രാം ചരൺ, ശ്രുതി ഹാസൻ, ജാൻവി കപൂർ എന്നിവരുടെ ഗംഭീരമായ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ശിവരാജ് കുമാറും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാനി മാസ്റ്റർ ആണ് ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത്. എ.ആർ. റഹ്‌മാൻ ഈണം നൽകി പുറത്തുവന്ന, ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങൾ ആഗോള തലത്തിൽ സൂപ്പർഹിറ്റുകളായി മാറിയിരുന്നു. ഇവ കൂടാതെ, അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലറും വമ്പൻ പ്രേക്ഷക പ്രതികരണം നേടി യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് കഥ പറയുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകസ്ഥാനമുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ- ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

രചന, സംവിധാനം: ബുചി ബാബു സന, അവതരണം: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്‌സ്, നിർമാണം: വെങ്കട സതീഷ് കിലാരു, ബാനർ: വൃദ്ധി സിനിമാസ്, കോ- പ്രൊഡ്യൂസർ: ഇഷാൻ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി.വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം: രത്‌നവേലു, സംഗീതം: എ.ആർ. റഹ്‌മാൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.

Content Highlights: New song Hellallallo from Peddhi released featuring Ram Charan, Shruti Haasan, and Janhvi Kapoor. Music composed by A.R. Rahman; choreographed by Jani Master. Global theatrical release scheduled for June 4. Features a unique collaboration between Ram Charan and Shiva Rajkumar. The film is a Pan-Indian production directed by Buchi Babu Sana