വയലിനിസ്റ്റ് പി. ചിദംബരനാഥ് അന്തരിച്ചു

തിരുവനന്തപുരം; പ്രശസ്ത വയലിനിസ്റ്റ് പൂജപ്പുര ചാടിയറ ശരണാംബികയില്‍ പി. ചിദംബരനാഥ് (71) അന്തരിച്ചു. പരേതയായ ടി.രത്‌നമ്മയാണ് ഭാര്യ.
ഒട്ടനവധി സിനിമാഗാനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം എണ്‍പതുകളില്‍ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര എന്നിവരുടെ ഗാനമേളയില്‍ സ്ഥിരസാന്നിധ്യമായിരുന്നു.
പാശ്ചാത്യ വയലിന്‍ സംഗീതത്തില്‍ നിപുണനായിരുന്ന ചിദംബരനാഥ് വലിയ ശിഷ്യസമ്പത്തിനുടമയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11: 30 ന് ശാന്തികവാടത്തില്‍ നടന്നു.
Content Highlights: P Chidambaranath violinist passed away, Carnatic, western musician
Content Highlights: