'ഓരോ നഗരവും '; 'ഒറ്റി'ലെ പുതിയ ഗാനം പുറത്തിറങ്ങി

Ottu Movie
Ottu Movie

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിലെ 'ഓരോ നഗരവും' എന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരുക്കുന്നത് എ.എച്ച്. കാഷിഫ് ആണ്.

നീണ്ട 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. തമിഴില്‍ രണ്ടകം എന്ന പേരില്‍ ചിത്രം പുറത്തിറങ്ങുന്നു.  1996 ല്‍ പുറത്തിറങ്ങിയ ദേവരാഗത്തിലായിരുന്നു അരവിന്ദ് സ്വാമി അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുംബൈ ആയിരുന്നു പ്രധാന ലൊക്കേഷന്‍. മുംബൈ കൂടാതെ ഗോവയും മംഗലാപുരവുമായിരുന്നു ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഈ ചിത്രം ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റോഡ് മൂവി കൂടിയാണ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ്. സജീവ് ആണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് ആണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ് എന്നീ ബാനറുകളില്‍ ആര്യ, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 8 തിരുവോണം നാളില്‍ ചിത്രം ലോകമെമെമ്പാടും പ്രദര്‍ശനത്തിന് എത്തും.

Content Highlights: Oro Nagaravum Video Song Ottu Movie Kunchacko Boban Arvind Swami K S Harisankar TP Fellini