'പ്രണയം പാടിയതോര്‍ക്കുന്നുവോ...'; ശ്രദ്ധേയമായി 'നാമന്നു പിരിഞ്ഞൊരാ രാവില്‍'

പ്രണയത്തിന്റെ ചാരുതയും വിരഹത്തിന്റെ വിഷാദവുമായി നാമന്ന് പിരിഞ്ഞൊരാ രാവില്‍ എന്ന ഗാനം ശ്രദ്ധേയമാകുന്നു. സതീഷ് രാമചന്ദ്രന്‍ ഈണമിട്ട് ആലപിച്ച ഗാനം ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞിരിക്കുകയാണ്. ശ്യാം കൃഷ്ണയുടേതാണ് വരികള്‍. പ്രണയദിനത്തോടനുബന്ധിച്ചാണ് ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഗസല്‍ ശൈലിയിലുള്ള ഗാനം ഇതിനോടകം തന്നെ നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.
ക്രിയേറ്റീവ് ആര്‍ട്‌സ് പ്രൊഡക്ഷന്‍സാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോഡ്‌വിന്‍ ആമ്പിയന്‍സാണ്. ആദര്‍ശ് ഷേണായും ഹരിതയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. വൈശാഖ് പവിത്രന്‍ ക്യാമറയും അഭിലാഷ് ഉണ്ണി എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍-ശ്രീരാഗ് സുരേഷ്, അഡിഷണല്‍ റിഥം- സുരേഷ് കൃഷ്ണന്‍, മിക്‌സിങ് & മാസ്റ്ററിങ്- സുരേഷ് എസ്‌കെആര്‍ സ്റ്റുഡിയോ, പോസ്റ്റര്‍ ഡിസൈന്‍-ഹരി എയിം.
Content Highlights: Namannu Pirinjora Ravil, Love Song, Syam Krishna, Satheesh Ramachandran