അലരേ നീയെന്നിലേ...മെമ്പർ രമേശൻ 9-ാം വാർഡിലെ മനോഹര പ്രണയ ഗാനം

അർജുൻ അശോകൻ സംവിധാനം ചെയ്യുന്ന മെമ്പർ രമേശൻ 9-ാം വാർഡിലെ ആദ്യ ഗാനം പുറത്തിറങ്ങി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള അലരേ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശബരീഷ് വർമയാണ്. കൈലാസ് മേനോനാണ് സംഗീതം. അയ്റാനും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചുിരിക്കുന്നത്.
നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നി വരാണ്. ഗായത്രി അശോക് ചിത്രത്തിലെ നായിക.
ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല . എന്നിവരും അഭിനയിക്കുന്നുണ്ട്.ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്.ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്.ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.
Content Highlights :Member Rameshan 9aam Ward Movie Song Arjun Ashokan Gayathri Ashok Kailas Shabareesh
Content Highlights: