വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി, മുത്തശ്ശി മാത്രം കേട്ടിരുന്ന ഓടക്കുഴൽവിളി; 'മായിക'യുടെ ലോകം

മായികയിൽ ജ്യോത്സനയും ദീപ്തി വിധു പ്രതാപും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
മായികയിൽ ജ്യോത്സനയും ദീപ്തി വിധു പ്രതാപും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജ്യോത്സ്ന രാധാകൃഷ്ണൻ പാടി, ദീപ്തി വിധു പ്രതാപ് അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ 'മായിക' സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി.  ഗിരീഷ് കുമാറാണ് സംഗീതസംവിധാനം.

ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി  ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം. ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് വീഡിയോ  ചിത്രീകരിച്ചിരിക്കുന്നത്. 

സുമേഷ് ലാലാണ് 'മായിക' സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തസംവിധാനം അബ്ബാദ് റാം മോഹൻ. വിനു ജനാർദനനാണ് സ്‌ക്രീൻ പ്ലേ, ഫിക്ഷൻ സ്‌ക്രിപ്റ്റ്, അസോസിയേറ്റ് ഡയറക്ഷൻ എന്നിവ കൈകാര്യം ചെയ്തത്. സുബാഷ് കരുണാണ് കലാസംവിധാനം.

ഛായാഗ്രഹണം നിർവഹിക്കുന്നത് മഹേഷ് എസ് ആർ, അനീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. എഡിറ്റ് & ഡിഐ ആൽബി നടരാജ്. മനോഹരമായ സംഗീതത്തിനും ഭാവനാത്മക അവതരണത്തിനും സമൂഹ മാധ്യമങ്ങളിലുടനീളം മായിക പ്രേക്ഷകപ്രീതി സ്വന്തമാക്കിക്കഴിഞ്ഞു.

Content Highlights: mayika video song, jyotsna radhakrishnan, deepthi vidhu prathap