അശോകന്റെ പ്രണയം, ഹരിശങ്കറിന്റെ ശബ്ദം; ശ്രദ്ധ നേടി പെയ്യും നിലാവ്

-
-

ദുൽഖർ സൽമാന്റെ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന പുതിയ ചിത്രത്തിലെ ​ഗാനം പുറത്ത്. പെയ്യും നിലാവ് എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.

അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് ഗാനത്തിലുള്ളത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ സം​ഗീതം നൽകിയിരിക്കുന്നു. ഹരിശങ്കറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖറും ​ഗ്രി​ഗറിയും ചേർന്ന് ആലപിച്ച ചിത്രത്തിലെ മറ്റൊരു ​ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓൺലൈൻ റിലീസ്.

സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും ​ഗ്രി​ഗറിയുമാണ് നായികാ നായകന്മാർ.

അനുപമ സഹസംവിധായികയായും ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന,ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ-വിനീത് കൃഷ്ണൻ, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി,

Content highlights : Maniyarayile Ashokan Movie Song Dulquer Salmaan Gregory Anupama Harishankar

Content Highlights: