എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ, പക്ഷേ കൂർമ്പൻ കൊക്കെനിക്ക് തരിൻ; ശ്രദ്ധ നേടി 'കോഴിപങ്ക്'

കോഴിപങ്ക് മ്യൂസിക് വീഡിയോയിൽ നിന്ന് | Screengrab: youtube.com|watch?v=vUrDqdEYIEg&feature=emb_logo
കോഴിപങ്ക് മ്യൂസിക് വീഡിയോയിൽ നിന്ന് | Screengrab: youtube.com|watch?v=vUrDqdEYIEg&feature=emb_logo

കെ സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിതയുടെ ദൃശ്യാവിഷ്കാരമായ പുറത്തിറങ്ങിയ  ‘കോഴിപ്പങ്ക്'  മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. റൈറ്റിംഗ് കംപനിയുടെ ബാനറിൽ മുഹ്സിൻ പരാരി ആണ് ‘കോഴിപ്പങ്ക്’ നിർമ്മിച്ച് അവതരിപ്പിക്കുന്നത്.  

നടൻ ശേഖർ മേനോന്റെ സം​ഗീതത്തിന് ശ്രീനാഥ് ഭാസിയാണ് ശബ്ദം നൽകിയിരിക്കുന്നത്. ഇരുവരും ചേർന്നാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.  ഡാ തടിയാ, 22 ഫിമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് കുമാർ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്..

തിരിക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ് ആണ് കോഴിപ്പങ്ക്. 

Content Highlights : KozhiPunk Music Video Sreenath Bhasi Sekhar Menon K Satchidanandan

Content Highlights: