അമ്മൂമ്മയുടെ വരവും പത്രോസിന്റെ കുടുംബ വിശേഷങ്ങളും; 'പത്രോസിന്റെ പടപ്പുകളിലെ' രണ്ടാമത്തെ ഗാനം

പത്രോസിന്റെ പടപ്പുകളിൽ നിന്നൊരു രം​ഗം | Photo: https://youtu.be/_EjMbG7Ndyo
പത്രോസിന്റെ പടപ്പുകളിൽ നിന്നൊരു രം​ഗം | Photo: https://youtu.be/_EjMbG7Ndyo

മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ്  തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ 'എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകി ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ഗാനത്തിന്  ശബരീഷ് വർമ്മയും ടിറ്റോ തങ്കച്ചനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.

കപിൽ കപിലൻ ആലപിച്ച ചിത്രത്തിലെ ആദ്യത്തെ ഗാനവും ശ്രദ്ധേയമായിരുന്നു. ഷറഫുദ്ദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. 

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍  എന്ന ഹിറ്റ് ചിത്രത്തിന് ശേഷം  ഡിനോയ് പൗലോസ്  തിരക്കഥ  എഴുതുന്ന ചിത്രം ജനപ്രിയ പ്രോഗ്രാമായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.

വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് എന്നിവരും അഭിനേതാക്കളായി ഉണ്ട്. 

ജയേഷ്  മോഹന്‍  ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും  നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍-സംഗീത് പ്രതാപ്. 

കല - ആഷിക്. എസ്,  വസ്ത്രലങ്കാരം - ശരണ്യ ജീബു,  , മേക്കപ്പ് - സിനൂപ്  രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍ , സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, PRO- എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യകല- യെല്ലോ ടൂത്ത്.
 

Content Highlights: Full On Aane, Pathrosinte Padappukal, Jassie Gift, Jakes Bejoy