' ഞാന്‍ നടന്നാല്‍ തുളുമ്പും'; 'ഇലവീഴാപൂഞ്ചിറ'യിലെ സുധി കോപ്പയുടെ തകര്‍പ്പന്‍ നൃത്തം

സൗബിന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. സുധി കോപ്പയുടെ രസകരമായ ഒരു നൃത്തരംഗമാണ് ടീസറില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1981ല്‍ പുറത്തുവന്ന സോമന്റെ 'അധരങ്ങള്‍ വിതുമ്പുന്നു' എന്ന സിനിമയിലെ 'ഞാന്‍ നടന്നാല്‍' എന്ന ഗാനത്തിനാണ് സുധി കോപ്പ നൃത്തം ചെയ്യുന്നത്. 80കളില്‍ പുറത്തിറങ്ങിയ ഐറ്റം ഗാനത്തിന് തികച്ചും ഹാസ്യം പുലര്‍ത്തുന്ന ചുവടുകളാണ് സുധി കോപ്പ ഒരു മുണ്ട് നെഞ്ച് വരെ മുറുകിക്കെട്ടി തകര്‍ത്താടിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ, സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ 'ഇലവീഴാപൂഞ്ചിറ' കേന്ദ്രീകരിച്ചാണ് ചിത്രം അരങ്ങേറുന്നത്. സൗബിന്‍ ഷാഹിര്‍, സുധീ കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് 'ഇലവീഴാപൂഞ്ചിറ'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായി നിരവധി വര്‍ഷത്തെ സേവനമുള്ള ഷാഹി കബീര്‍ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ. ജനപ്രീതിയും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരൂപക പ്രശംസയും നേടിയ വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഷാഹി കബീര്‍ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നതും അത്യന്തം വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി ഒരുക്കികൊണ്ടാണ്. ചിത്രം ജൂലായ് 15 ന് റിലീസ് ചെയ്യും.
ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: അനില്‍ ജോണ്‍സണ്‍, രചന: നിധീഷ്, തിരക്കഥ: നിധീഷ് - ഷാജി മാറാട്, ഡി. ഐ/കളറിസ്റ്റ്: റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, സൗണ്ട് മിക്‌സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, സ്റ്റുഡിയോ: ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ), എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അഗസ്റ്റിന്‍ മസ്‌കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേയ്ക്കപ്പ്: റോണക്‌സ് സേവ്യര്‍, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: റിയാസ് പട്ടാമ്പി, വി എഫ് എക്‌സ്: മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ് - എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
Content Highlights: Elaveezhapoonchira - Official Teaser 02 Shahi Kabir Soubin Shahir Sudhy Kopa Vishnu Venu