മാരുതി കാറിൽ ജീവിച്ച ഇന്ത്യയുടെ ആദ്യത്തെ റാപ്പർ, പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി പച്ചവെള്ളം ചോദിച്ച കഥ

ബാബ സെഹ്ഗൾ
ബാബ സെഹ്ഗൾ

സെന്റോർ ഹോട്ടൽ ഇന്നില്ല. വല്ലപ്പോഴുമൊക്കെ മുംബൈയിലെ ജുഹു ബീച്ചിലൂടെ  കടന്നുപോകുമ്പോൾ  ആ കെട്ടിടം നിന്നിരുന്ന സ്ഥലത്തിന് മുന്നിൽ  വെറുതെ ചെന്നു നിൽക്കും ഹർജീത് സിംഗ് സെയ്‌ഗൾ. മനസ്സുകൊണ്ട്  പ്രണമിക്കും. ആരോരുമല്ലാതിരുന്ന കാലത്ത് തണലേകിയ മഹാവൃക്ഷമല്ലേ. എങ്ങനെ നമിക്കാതിരിക്കും ?

1990 കളുടെ തുടക്കത്തിലെ കഥ. കയ്യിൽ നയാപൈസയില്ല അന്ന്. താമസിക്കാൻ ഒരിടവും. പട്ടിണിയകറ്റാൻ ആശ്രയം പച്ചവെള്ളം മാത്രമെങ്കിലും വിരോധാഭാസമെന്നോണം ഒരു പുതുപുത്തൻ മാരുതി 800 കാറുണ്ട് കൈവശം. നാട്ടിൽ നിന്ന് സിനിമയിൽ പാടാൻ അവസരം തേടി മുംബൈയിലേക്ക് പുറപ്പെടുമ്പോൾ പിതാവ് വാങ്ങിത്തന്നത്. പക്ഷേ, പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ കാറിന്റെ കിടപ്പ് സദാസമയവും പെരുവഴിയിൽ തന്നെ. ഉറക്കവും വായനയും പാട്ട് കേൾക്കലും ഒക്കെ അതിനകത്താണ്. 

Content Highlights: Discover the incredible story of Baba Sehgal, India`s pioneering rapper, from his humble beginnings

Continue reading