എ.പി.ടി.യിലൂടെ അഞ്ചാമത്തെ ലോക റെക്കോഡ് സ്വന്തമാക്കി റോസെ; സ്ഥിരീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ്സ്

Photo: Instagram/roses_are_rosie
Photo: Instagram/roses_are_rosie

റോസി എന്ന ആല്‍ബത്തിലെ പ്രധാന ഗാനമായ 'എ.പി.ടി.' ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. സാമൂഹികമാധ്യമങ്ങളിലെ റീലുകളിലും വീഡിയോകളുടെ പശ്ചാത്തലസംഗീതവുമായെല്ലാം ലോകം മുഴുവന്‍ പ്രചരിക്കുന്ന ഈ ഗാനം ഇതാ മറ്റൊരു നേട്ടംകൂടി കരസ്ഥമാക്കിയിരിക്കുന്നു. 

എ.പി.ടി.യിലൂടെ ആപ്പിള്‍ മ്യൂസിക് ടോപ്പ് 100 ഗ്ലോബല്‍ ചാര്‍ട്ടില്‍ ഇടംനേടുന്ന ആദ്യ കെ-പോപ്പ് ഐഡലായിരിക്കുകയാണ് ബ്ലാക്പിങ്കിലെ റോസെ. ഗിന്നസ് വേള്‍ഡ് റെക്കോഡ്സാണ് വിവരം സ്ഥിരീകരിച്ചത്. റോസെ
സ്വന്തമാക്കുന്ന അഞ്ചാമത്തെ ലോക റെക്കോഡാണിത്. 

അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാര്‍സിനൊപ്പം അവതരിപ്പിച്ച എ.പി.ടി. കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. അധികം വൈകാതെതന്നെ ആരാധകരുടെ മനസ്സിനെയും സാമൂഹികമാധ്യമങ്ങളെയും ഗാനം കീഴടക്കി.

ബില്‍ബോര്‍ഡ് 200 ചാര്‍ട്ടില്‍ ഏറ്റവും ഉയരത്തിലെത്തുന്ന ആദ്യ പെണ്‍ കെ-പോപ്പ് ആല്‍ബം, ബില്‍ബോര്‍ഡ് പോപ്പ് എയര്‍പ്ലേ ചാര്‍ട്ടില്‍ ഏറ്റവും ഉയരത്തിലെത്തുന്ന കെ-പോപ്പ് ഗാനം, യുകെ സിംഗിള്‍സ് ചാര്‍ട്ടില്‍ ആദ്യ പത്തിലെത്തുന്ന ആദ്യ വനിതാ കെ-പോപ്പ് സോളോയിസ്റ്റ് ഗാനം. ഇതേ ലിസ്റ്റില്‍ രണ്ടാമതെത്തുന്ന കെ-പോപ്പ് ഗാനം എന്നീ റെക്കോഡുകളാണ് റോസെ സ്വന്തമാക്കിയിട്ടുള്ളത്.


 

Content Highlights: APT Song by Bruno Mars and Rose