ഹൃദയം നിറഞ്ഞ ഓണാശംസകളെന്ന് റഹ്‌മാന്‍, ഓണപ്പാട്ടു കൂടി ആവാമായിരുന്നുവെന്ന് ആരാധകര്‍

ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഓണാഘോഷം വിദേശങ്ങളിൽപ്പോലും എത്തിയിരിക്കുന്നുവെന്നും അദ്ദേഹം ഓണത്തോടനുബന്ധിച്ച് സന്ദേശം നൽകിയിരുന്നു. രാജ്യത്തും മലയാളികൾക്കിടയിൽ മാത്രമല്ല, കേരളത്തിനു പുറത്തും ഇന്ന് ഓണമാഘോഷിക്കാറുണ്ട്. ആരാധകർക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ് എ ആർ റഹ്മാനും. ഫെയ്സ്ബുക്കിലൂടെയായിരുന്നു ആശംസ.
മലയാളത്തിലാണ് റഹ്മാൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഈ വർഷം റഹ്മാന്റെ ഒരു ഓണപ്പാട്ട് കൂടി പ്രതീക്ഷിച്ചുവെന്നാണ് ആരാധകർ പറയുന്നത്. അടുത്ത വർഷം പാട്ടുമായെത്തണേയെന്നും കന്റുകളുണ്ട്.
Content Highlights :a r rahman facebook post onam wishes
Content Highlights: