ആ സ്റ്റെയർകേസ് ഫൈറ്റായിരുന്നു ബുദ്ധിമുട്ട്, മാര്‍ക്കോയുടെ കൂടുതല്‍ ഭാഗങ്ങള്‍വരും -ഉണ്ണി മുകുന്ദൻ

മലയാളത്തിലെ ആക്ഷന്‍ സിനിമകള്‍ക്ക് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ് മാര്‍ക്കോ. ഇനിയൊരു ആക്ഷന്‍ ചിത്രമിറങ്ങിയാല്‍ മാര്‍ക്കോയുടെ അത്രയുമുണ്ടോ സംഘട്ടനരംഗങ്ങള്‍ എന്ന ചോദ്യം ഉയരാനും സാധ്യത ഏറെയാണ്. കരിയറിന്റെ മറ്റൊരു തലത്തില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുകയാണ് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയുടെ വിജയം തന്നെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവനാക്കുന്നുവെന്നാണ് ഉണ്ണി പറയുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഓരോ വഴിത്തിരിവുകള്‍ക്കും കാരണം പ്രേക്ഷകര്‍ തന്ന പിന്തുണയാണെന്നും താരം പറയുന്നു. മാര്‍ക്കോയുടെ വിജയത്തേക്കുറിച്ച് ഉണ്ണി മുകുന്ദന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അന്തര്‍ദേശീയ നിലവാരത്തിലുള്ള സിനിമയായിരുന്നു സ്വപ്‌നം
Content Highlights: Unni Mukundan discusses Marko`s phenomenal success, its impact on his career