‘ആ സിനിമയ്ക്ക് വേണ്ടി ഒരു വർഷമെടുത്ത് ചിട്ടപ്പെടുത്തിയത് 35 പാട്ടുകൾ, 12 എണ്ണം സിനിമയിൽ ഉപയോഗിച്ചു’

ശ്രീജിത്ത് എടവന  | Photo : Special Arrangement
ശ്രീജിത്ത് എടവന | Photo : Special Arrangement

ഒറ്റപ്പാട്ട് കൊണ്ട് മലയാളികളുടെ ഹൃദയത്തിലിടം നേടിയ സംഗീതസംവിധായകരുടെ കൂട്ടത്തിൽ ഉറപ്പായും ഉൾപ്പെടുത്താവുന്ന പേരാണ് ശ്രീജിത്ത് എടവനയുടേത്. നെഞ്ചോട് ചേർത്ത് എന്ന പാട്ടിലെ നിവിന്റെയും നസ്രിയയുടെയും കുട്ടിത്തം കലർന്ന പ്രണയത്തിന് ആ ഗാനത്തിന്റെ പിന്നണി കൂടി ചേർന്നപ്പോൾ ഒരു സിനിമാപ്പാട്ടോളം വൻ ഹിറ്റായി. പിന്നീട് മധുരനാരങ്ങയിലേയും ശിക്കാരി ശംഭുവിലേയും ഗാനങ്ങളും സംഗീതപ്രണയികൾ ഏറ്റെടുത്തു. താരം പതിപ്പിച്ച കൂടാരമൊക്കെ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഗാനങ്ങളുടെ പട്ടികയിലേക്ക് ഇടം നേടി. തമിഴിലാണ് ശ്രീജിത്ത് എടവനയുടെ സിനിമായാത്ര ആരംഭിച്ചത്. പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കും പ്രവർത്തനമേഖല വ്യാപിച്ചു. മികച്ച ഗായകൻ കൂടിയായ ശ്രീജിത്ത് ഈണം നൽകിയ ആറ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഓസ്കറിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ഈ സംഗീതജ്ഞന്റെ പ്രതിഭ വെളിപ്പെടുത്തുന്നു. മാത്രമല്ല സംഗീതത്തിന് പ്രാധാന്യം നൽകിയ സിക്കാഡ എന്ന ചിത്രത്തിന്റെയും മ്യൂസിക് ആൽബങ്ങളുടേയും സംവിധായകക്കുപ്പായവും ശ്രീജിത്ത് അണിഞ്ഞു. മറ്റൊരു സിനിമയുടെ പണിപ്പുരയിലാണിപ്പോൾ. ജനാവർ എന്ന ക്രൈം സീരിസിന് നൽകിയ പശ്ചാത്തലസംഗീതത്തിന് മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം ഹിന്ദിയിൽ നിന്നുള്ള പ്രോജക്ടുകളും. കൂടുതൽ വിശേഷങ്ങൾ ശ്രീജിത്ത് പങ്കുവെക്കുന്നു.

യുവ് (Yuvvh) ആണല്ലോ ശ്രീജിത്ത് എടവന എന്ന സംഗീതസംവിധായകനെ പരിചയപ്പെടുത്തിയത്. യുവ് ഒരു മ്യൂസിക് ആൽബം ആയിരുന്നല്ലോ. എങ്ങനെയാണ് അത് വർക്ക് ഔട്ട് ആയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Content Highlights: Discover the journey of Sreejith Edavana, the music director behind `Yuvvh` and `Madhuranaranga`. Explore his evolution as a composer, sound engineer, and director.

Continue reading