നിവിൻ പോളിയുടെ ആ ഇമോഷണൽ രംഗങ്ങളും സിങ്ക് സൗണ്ടിന്റെ കരുത്തും; മിക്സിംഗ് രഹസ്യങ്ങളുമായി ഷിജിൽ

#നന്ദു ശേഖർ
ഷിജില്‍ പി.നായർ
ഷിജില്‍ പി.നായർ

2014ൽ ‘മേരി കോം' എന്ന ഹിന്ദി ചിത്രത്തിൽ ഫോളി റെക്കോർഡിസ്റ്റ് ആയിട്ടാണ് ഷിജിൽ പി. നായർ കരിയർ ആരംഭിക്കുന്നത്. ശേഷം മിക്സിംഗ് എൻജിനീയർ ദേബാജിത് ചങ്മയ്ക്ക് കീഴിൽ ‘എബിസിഡി 2’വിൽ അസിസ്റ്റന്റ് മിക്സിംഗ് എഞ്ചിനീയറായി തുടക്കം കുറിച്ചു.

പിന്നീട് മിക്സിങ് എഞ്ചിനീയർ ജസ്റ്റിൻ ജോസിനൊപ്പം ചേർന്നു. അദ്ദേഹത്തോടൊപ്പം ചെയ്ത ആദ്യ സിനിമ 'കപൂർ ആൻഡ് സൺസ്' (Kapoor & Sons) ആയിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച കാലയളവിലാണ് മിക്സിംഗിന്റെ സൂക്ഷ്മമായ കാര്യങ്ങൾ കൂടുതൽ പഠിച്ചത്. അതിനുശേഷമാണ് ഷിജിൽ സ്വതന്ത്രമായി സിനിമകൾ ചെയ്യാൻ തുടങ്ങിയത്. വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ ഷിജിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിജിൽ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

Continue reading