സംഗീതം അവിശ്വാസികൾക്ക് കൂടിയുള്ളത്, പാട്ട് പുറമ്പോക്കായാലേ എല്ലാവരിലും എത്തുകയുള്ളൂ-ടി.എം.കൃഷ്ണ

ടി. എം. കൃഷ്ണ |  ഫോട്ടോ: അഭിലാഷ് ചിറക്കടവ് /  മാതൃഭൂമി
ടി. എം. കൃഷ്ണ | ഫോട്ടോ: അഭിലാഷ് ചിറക്കടവ് / മാതൃഭൂമി

ജാതി മത ചിന്തകൾക്കെതിരേ തന്റെ സംഗീതത്തിലൂടെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രശസ്ത കർണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണ. അടുത്തിടെ മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നൽകുന്നതിനെതിരേ ഏതാനും കർണാടക സംഗീതജ്ഞർ രംഗത്തെത്തുകയും അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയുടെ സ്മരണാർത്ഥമാണ് സംഗീത കലാനിധി പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻപ് സുബ്ബലക്ഷ്മിക്കെതിരേ ടി.എം.കൃഷ്ണ അഭിപ്രായപ്രകടനവുമായി രംഗത്തെത്തി എന്നതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ മ്യൂസിക് അക്കാദമി അവാർഡ് പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി.

വിവാദങ്ങൾക്കിടയിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന വ്യക്തിയാണ് ടി എം കൃഷ്ണ. ബി.ജെ.പി., സംഘപരിവാർ രാഷ്ട്രീയത്തിനെതിരേയുള്ള വിമർശനങ്ങൾക്ക് പിന്നാലെ തനിക്ക് നേരെ തുടർച്ചയായ നിരവധി ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ടി.എം. കൃഷ്ണ പറയുന്നു. താൻ ഓരോ നിലപാടുകളെടുക്കുമ്പോഴും ഓരോ കാര്യങ്ങൾ പറയുമ്പോഴും ഓരോ പാട്ട് പാടുമ്പോഴും എന്താണ് തനിക്ക് നേരെ ഉണ്ടാകാൻ പോകുന്നതെന്ന് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Renowned Carnatic vocalist T.M. Krishna speaks out against caste & religious ideologies

Continue reading