'ബോഗയ്ന്‍വില്ല'യിലൂടെ സഫലമായത് 12 വര്‍ഷത്തെ സ്വപ്‌നം; എന്റെ തിരക്കഥകളാണ് നോവലുകളാക്കേണ്ടിവന്നത്'

തീയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന 'ബോഗയ്ന്‍വില്ല'യ്ക്ക് പിന്നില്‍ സിനിമ സ്വപ്‌നംകണ്ട്, വര്‍ഷങ്ങളോളം തിരക്കഥയും കഥപറച്ചിലുമായി നടന്നലഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. 'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമ കണ്ട് കള്ളക്കടത്തുകാരനാകണമെന്നും 'ആവനാഴി'യിലെ മമ്മൂട്ടിയെപ്പോലെ ഇന്‍സ്പെക്ടര്‍ ആകണമെന്നുമെല്ലാം ചിന്തിച്ചുനടന്ന ബാല്യമായിരുന്നു അയാളുടേത്. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ആ സിനിമകളിലെല്ലാം ക്രൈമിന്റെ അംശമുണ്ടന്ന് തിരിച്ചറിഞ്ഞത്. സ്‌കൂള്‍കാലത്ത് ട്രഷര്‍ ഐലന്റ്, ഷെര്‍ലക് ഹോംസ് തുടങ്ങി നിരവധി ഡിറ്റക്ടിവ് ക്രൈംത്രില്ലര്‍ പുസ്തകങ്ങള്‍ വായിച്ച് വലുതാകുമ്പോഴൊരു ഡിറ്റക്ടിവായിത്തീരണമെന്ന് മനസ്സിലുറപ്പിച്ച ആ ചെറുപ്പക്കാരന്‍ പില്‍ക്കാലത്ത് ഒരുപിടി ക്രൈം ഫിക്ഷന്‍ നോവലുകളുമായാണ് നമുക്ക് മുന്നിലെത്തിയത്. വര്‍ഷങ്ങളായി തിരക്കഥാകൃത്താകാനുള്ള മോഹം ഉള്ളില്‍ പേറിനടന്ന ലാജോ ജോസിന്റെ സ്വപ്‌നസാക്ഷാത്കാരംകൂടിയാണ് 'ബോഗയ്ന്‍വില്ല'. അദ്ദേഹം സംസാരിക്കുന്നു;
വര്‍ഷങ്ങളോളം സിനിമ സ്വപ്നംകണ്ടു നടന്ന ലാജോ ജോസിനെ തേടി അത്രമേല്‍ ഇഷ്ടപ്പെട്ട ഒരു സംവിധായകന്റെ ഫോണ്‍കോള്‍ വന്നു. എങ്ങനെയാണ് 'ബോഗയ്ന്‍വില്ല'യിലേക്കുള്ള വഴിതെളിഞ്ഞത്?
Content Highlights: Interview with Lajo Jose writer of Bougainvillea