രാത്രി 10 മണിക്ക് ശേഷം ക്രൈം ന്യൂസില്‍ വരുന്നത്ര വയലന്‍സ് ഒന്നും 'മാര്‍ക്കോ'യിലില്ല - ഹനീഫ് അദേനി

മോസ്റ്റ് വയലന്റ് ഫിലിം എന്ന അവകാശവാദത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്നതായിരുന്നു മാർക്കോ നൽകുന്ന തീയേറ്റർ അനുഭവം. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ആക്ഷൻ സിനിമകളിലൊന്നായി മാർക്കോ മാറി. ഹിന്ദിയിലും തെലുങ്കിലുമടക്കം മികച്ച അഭിപ്രായം നേടി ഒരു പാൻ ഇന്ത്യൻ ഹിറ്റ് ആയി മാറി ഇപ്പോൾ അതിർത്തികൾ കടന്ന് അങ്ങ് കൊറിയയിൽ വരെ എത്തി നിൽക്കുകയാണ് മാർക്കോയുടെ വിജയഗാഥ. ചിത്രം രാജ്യമൊട്ടാകെ തിളങ്ങി നിൽക്കുമ്പോഴും പൊതുവേദികളിൽ അഭിനേതാക്കളും ടെക്നീഷ്യൻമാരും നിറഞ്ഞുനിൽക്കുമ്പോഴും ഇതുവരെ തിരശ്ശീലയ്ക്ക് മുന്നിൽ വരാത്ത ഒരാളുണ്ട്. ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ് - ഹനീഫ് അദേനി. മാർക്കോയുടെ വിജയത്തെപ്പറ്റി, അണിയറകഥകളെപ്പറ്റിയും പൊതുവേദികളിലെ അസാന്നിധ്യത്തെക്കുറിച്ചും ഹനീഫ് അദേനി മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖം.
പാൻ ഇന്ത്യൻ ഹിറ്റ് മാർക്കോ
Content Highlights: haneef adeni interview exclusive on marco's success challenges and sequel