കാർഡ് ബോർഡ്‌ പെട്ടിയിൽ പ്രൊജക്ടർ,പിന്നെ റിഗ് നിർമാണം; ചന്ദ്രകാന്ത് ഇനി സിനിമക്ക് ക്യാമറ ചലിപ്പിക്കും

ചന്ദ്രകാന്ത് | photo: special arrangements
ചന്ദ്രകാന്ത് | photo: special arrangements

ഒരാള്‍ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ പ്രായമോ സമയമോ ഒന്നും ബാധകമല്ല. വ്യക്തികളില്‍ സ്വാധീനം ചെലുത്താന്‍ സിനിമയോളംപോന്ന മാധ്യമം വേറെയില്ല. ചന്ദ്രകാന്ത് മാധവനും അത്തരത്തിലൊരു വ്യക്തിയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഫിലിം പ്രൊജക്ടര്‍ നിര്‍മിച്ചതില്‍ തുടങ്ങുന്നു ചന്ദ്രകാന്തിന് സിനിമയോടുള്ള അഭിനിവേശം. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ അപ്ലൈഡ് ഇലക്ട്രോണിക്സിന് ചേര്‍ന്നപ്പോഴും അതിന്റെ തീവ്രതയ്ക്ക് യാതൊരു കുറവും വന്നില്ല. ചന്ദ്രകാന്ത് നിര്‍മിച്ച നാനോ ജിബ് കോളേജിലെ ഒരു പ്രദര്‍ശനത്തില്‍ കയ്യടി നേടിയതോടെ സിനിമയിലേക്കുള്ള അയാളുടെ യാത്രയും ആരംഭിച്ചു. അഭിനേതാക്കളുടെ ശരീരത്തില്‍ തന്നെ ഘടിപ്പിക്കാവുന്ന ബോഡി ക്യാം 360, ഗ്രില്ലുകളിലോ ദണ്ഡുകളിലോ ഘടിപ്പിക്കാവുന്ന ക്യാമറ മൗണ്ട് ആയ സ്പൈഡി ക്യാം എന്നിവ വികസിപ്പിച്ചതോടെ ചന്ദ്രകാന്ത് മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ അവിഭാജ്യ ഘടകമായി മാറി. ക്യാമറകളുടെ മൂവ്മെന്റിന് റിഗ്ഗുകളുടെ പ്രാധാന്യമാണ് ഇയാളെ സിനിമയിലെത്തിച്ചത്. റിഗ് നിര്‍മിക്കാനറിയുന്ന അധികമാരുമില്ലാത്തത് സിനിമയിലേക്കുള്ള ഇയാളുടെ വഴി തുറന്നു. റിഗ് നിര്‍മാണത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ചന്ദ്രകാന്ത് ഇനി അണിയുന്നത് ഛായാഗ്രാഹകന്റെ വേഷമാണ്. ക്യാമറാമാനായ ആദ്യചിത്രം റിലീസാവുന്നതിന് മുന്നേ അടുത്ത ചിത്രവും തേടിയെത്തിയ സന്തോഷവും സിനിമായാത്രയും ചന്ദ്രകാന്ത് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ഫിലിം പ്രൊജക്റ്ററുണ്ടാക്കി

Content Highlights: gu movie cinematographer chandrakanth interview

Continue reading