ആളുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്, നമ്മളറിയാത്ത തെറ്റുകളും അവർ കണ്ടുപിടിക്കും- മഷർ ഹംസ

തിരക്കേറിയ ഷോപ്പിങ് ദിനങ്ങൾ, പാഷന്റെ പൂർണതയ്ക്കായി വേണ്ടെന്നുവെച്ച കഥാപാത്രങ്ങൾ. താരങ്ങളെ കഥാപാത്രമായി അണിയിച്ചൊരുക്കുന്ന മഷർ ഹംസയെന്ന കോസ്റ്റ്യൂം ഡിസെെനർക്ക് ഇത് വെറുമൊരു തൊഴിലല്ല, ഏറെയിഷ്ടമുള്ള വിനോദമാണ്.
'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യിൽ തുടങ്ങിയ സിനിമായാത്ര 'പറവ'യും 'തല്ലുമാല'യും ജെല്ലിക്കെട്ടും ഒക്കെക്കടന്ന് 'ആവേശ'ത്തിൽ എത്തിനിൽക്കുകയാണ്. ഇനിവരാനുള്ളത് ദിലീഷ് പോത്തനും വാണി വിശ്വനാഥും അനുരാഗ് കശ്യപും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രം 'റെെഫിൾ ക്ലബ്ബ്', ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ.
Content Highlights: costume designer mashar hamsa interview