പേരിൻ്റെ ബിസിനസ് സാധ്യത എനിക്കറിയില്ല; ഇത് വി.ജി. പ്രകാശ്, അല്ല വെട്ടുകിളി പ്രകാശ് | അഭിമുഖം

കോമഡി വേഷങ്ങളിലൂടെ സുപരിചിതരായ കലാകാരന്മാർ കരിയറിൽ പെട്ടെന്ന് മാറ്റത്തിന്റെ പാതയിലൂടെ ബോധപൂർവമോ അല്ലാതെയോ സഞ്ചരിക്കുന്നത് പ്രേക്ഷകർക്ക് പുത്തൻ അനുഭവം നൽകാറുണ്ട്. മലയാള സിനിമാചരിത്രത്തിൽ ഒട്ടേറെ താരങ്ങൾ ഇത്തരത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ അക്കൂട്ടത്തിലേയ്ക്ക് പ്രകാശ് വി.ജിയെന്ന നടനും രംഗപ്രവേശം നടത്തി. അതിന് മുൻപും വ്യത്യസ്തമായ ചിത്രങ്ങളുടെ ഭാഗമായെങ്കിലും കൂടുതൽ പ്രേക്ഷകരും തിരിച്ചറിഞ്ഞു തുടങ്ങിയത് ഈ ദിലീഷ് പോത്തൻ ചിത്രത്തിലൂടെയായിരുന്നു.
നടനാകണം എന്ന മോഹത്തോടെ നാടകത്തിന്റെ ഭാഗമാകുകയും പിന്നീട് തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് സ്റ്റേജ് അഭിനയത്തിൽ ബിരുദം നേടുകയും ചെയ്ത പ്രകാശ് 1987-ൽ 'തീർത്ഥം' എന്ന ചിത്രത്തിലൂടെ 'കുഞ്ഞൻ നമ്പൂതിരിയായി' സിനിമയിലെത്തി. തൃശ്ശൂരിലെ അയ്യന്തോളിൽ ജനിച്ച പ്രകാശിനെ മലയാള സിനിമയ്ക്ക് കൂടുതൽ സുപരിചിതം 'വെട്ടുകിളി പ്രകാശ്' എന്ന പേരിലൂടെയാണ്. 'എന്നോട് ഇഷ്ടം കൂടാമോ' എന്ന ചിത്രത്തിലെ 'വെട്ടുകിളി' എന്ന കഥാപാത്രമാണ് പ്രകാശിന് ഈ പേര് സമ്മാനിച്ചത്.
Content Highlights: actor pravakash vg malayalam cinema interview pulli movie actor vettukili prakash