ഇത് കരിയറിലെ മൂന്നാം വരവ്‌; ഏറ്റവും മെമ്മറബിളായ കഥാപാത്രമാണ് ഇത്- ശാന്തി കൃഷ്ണ | അഭിമുഖം

ശാന്തി കൃഷ്ണ | ഫോട്ടോ:മാതൃഭൂമി
ശാന്തി കൃഷ്ണ | ഫോട്ടോ:മാതൃഭൂമി

മിണ്ടാത്തതെന്തേ കിളി പെണ്ണേ, സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ, ചൈത്രം ചായം ചാലിച്ചു, ഒരു വട്ടം കൂടിയെന്‍ തുടങ്ങിയ ഗാനങ്ങള്‍ ഒരിക്കല്‍ പോലും മൂളാത്തവരോ ആ ഗാനരംഗങ്ങള്‍ കാണാത്തവരോ ആയ മലയാളികള്‍ ഉണ്ടാകില്ല. ഇതിലെല്ലാം അഭിനയിച്ച ശാന്തികൃഷ്ണ എന്ന നടിയേയും. പ്രഗത്ഭരായ സംവിധായകരൊപ്പം ഇമേജുകളുടെ ഭാരമില്ലാതെ നിരവധി കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ ശാന്തി കൃഷ്ണക്ക് സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ സിനിമയില്‍നിന്ന് വിട്ടുനിന്നിട്ടും തിരികെ വന്നപ്പോഴൊക്കെ സിനിമയിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും കഥാപാത്രങ്ങളെ അനശ്വരമാക്കാനും കഴിഞ്ഞിട്ടുണ്ട്. മൂന്നാം വരവിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നിള എന്ന ചിത്രത്തിലേതെന്ന് പറയുന്നു ശാന്തി കൃഷ്ണ. ഡോ. മാലതിയായി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോടൊപ്പം പങ്കുവെക്കുകയാണ് അവര്‍.

ഞാനൊരു ഫസ്റ്റ് ടേക്ക് ആക്ടറാണ്

Content Highlights: shanthi krishna interview, nila movie, director indu lakshmi, Malayalam Cinema

Continue reading