സത്യൻ മോഹിച്ച ആ കഥാപാത്രത്തിന്റെ ശില്പി ഇതാ ഇവിടെ

ഭാസി മലാപ്പറമ്പ് (ഇടത്ത്) സത്യൻ (വലത്ത്). ഫോട്ടോ: മാതൃഭൂമി ആർക്കൈവ്​സ്
ഭാസി മലാപ്പറമ്പ് (ഇടത്ത്) സത്യൻ (വലത്ത്). ഫോട്ടോ: മാതൃഭൂമി ആർക്കൈവ്​സ്

മരണം കയ്യെത്തും ദൂരെ പതുങ്ങി നിൽക്കുമ്പോഴും മഹാനടനായ സത്യൻ അഭിനയിക്കാൻ കൊതിച്ച ഒരു കഥാപാത്രമുണ്ട്: ഭാസി മലാപ്പറമ്പ് എഴുതിയ  "മനസ്സുകൾ സാഗരങ്ങൾ' എന്ന നോവലിലെ മനഃശാസ്ത്രജ്ഞൻ.

സഫലമാകാത്ത ആ മോഹത്തിന്റെ കഥ സംവിധായകൻ ഹരിഹരൻ വിവരിച്ചു കേട്ടിട്ടുണ്ട്. സത്യൻ നായകനായ  കരിനിഴൽ എന്ന സിനിമയുടെ ചിത്രീകരണം ബെംഗളൂരുവിലെ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ നടക്കുന്നു. ഹരിഹരനാണ് പടത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ. സത്യൻ മാസ്റ്റർ ഏതോ മാരകരോഗത്തിന് അടിപ്പെട്ടിരിക്കുന്നു എന്ന വാർത്ത ഒളിഞ്ഞും തെളിഞ്ഞും സിനിമാലോകത്ത് പ്രചരിച്ചുകൊണ്ടിരുന്ന കാലം. രക്തം മാറ്റാനായി ഇടയ്ക്കിടെ ചെന്നൈ  കിൽപ്പോക്കിലെ കെ ജെ ഹോസ്പിറ്റലിൽ പോകും. പക്ഷേ, അതൊന്നും ആരും അറിയുന്നതിഷ്ടമല്ല സത്യന്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിൽ വന്നിറങ്ങിയാൽ നേരെ സ്റ്റുഡിയോയിൽ ചെന്ന്  മേക്കപ്പിട്ട് ക്യാമറക്ക് മുന്നിൽ ചെന്നു നിൽക്കും. അതായിരുന്നു രീതി. പുലർച്ചെ വരെ നീളും ചിലപ്പോൾ അഭിനയം. 

Content Highlights: Sathyan Manasukal Saagaram Hariharan Malayalam Cinema Unfulfilled Dream 1971 Bhasi Malapparambu

Continue reading