താരസുന്ദരി ജൂഡി ഫോസ്റ്ററിന് എഴുതിവെച്ച കത്ത്; റീഗൻ വധശ്രമത്തിന് ഹോളിവുഡുമായുള്ള ബന്ധമെന്ത്?

#ജെയ്ജിത്ത് ജെയിംസ്
റൊണാള്‍ഡ് റീഗന്‍, ജൂഡി ഫോസ്റ്റര്‍, ജോണ്‍ ഹിങ്ക്‌ലി | Photo: AP, AFP, Screen grab/ YouTube: djvlad
റൊണാള്‍ഡ് റീഗന്‍, ജൂഡി ഫോസ്റ്റര്‍, ജോണ്‍ ഹിങ്ക്‌ലി | Photo: AP, AFP, Screen grab/ YouTube: djvlad

1981 മാർച്ച് 30, വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഇറങ്ങി വരുന്നതും കാത്ത് കവാടത്തിന്റെ ഒരു വശത്ത് മാധ്യമ പ്രവർത്തകരടക്കമുള്ള ഒരു ചെറിയ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ കൈയിൽ ഒരു ക്യാമറയുമായി പുറത്തേക്ക് ഇറങ്ങി വന്ന ഹോട്ടലിന്റെ സുരക്ഷാ വിഭാഗം മേധാവി അൽ ഫ്യൂരി അവരെ നോക്കി വിളിച്ചു പറഞ്ഞു; 'സ്‌മൈൽ ഫോർ ദി ബേർഡി'.

(ക്യാമറയിലേക്ക് തന്നെ നോക്കി പുഞ്ചിരിക്കുവാൻ ആവശ്യപ്പെടുന്ന ഒരു പാശ്ചാത്യ പ്രയോഗമാണിത്) കൂട്ടത്തിൽ ഒരാളൊഴികെ എല്ലാവരും ക്യാമറയിൽ നോക്കി മനോഹരമായി പുഞ്ചിരിച്ചു. റീഗനെ വധിക്കാനായി ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച .22 കാലിബർ ആർജി 14 ക്യാറ്റഗറി റിവോൾവറുമായി കാത്തുനിന്നിരുന്ന ജോൺ ഹിങ്ക്‌ലി എന്ന 25-കാരന്റെ മുഖത്ത് മാനസിക സമ്മർദ്ദം മൂലമുള്ള ആശങ്ക വ്യക്തമായി നിഴലിച്ചുനിന്നു.

Content Highlights: The 1981 assassination attempt on Ronald Reagan by John Hinckley Jr. John Hinckley Jr.'s obsession with actress Jodie Foster inspired by the movie 'Taxi Driver'. The heroic role of Secret Service agent Jerry Parr in saving Reagan's life. The irony of how movies influenced both the assassin and the man who saved the President. Historical parallels between the 1981 Reagan incident and modern political violence

Continue reading