ശബ്ദത്തിൽ ഗദ്ഗദവുമായി ജയചന്ദ്രൻ പാടിയ പാട്ട്, ‘അകതാരിൽ സൂക്ഷിച്ചൊരു ആശ തൻ അത്തർ’

പി. ജയചന്ദ്രൻ, ​ഗാനരചയിതാവ് കാനേഷ് പൂനൂർ| ഫോട്ടോ: എൻ.എം. പ്രദീപ്, പി.പി. ബിനോജ് \ മാതൃഭൂമി
പി. ജയചന്ദ്രൻ, ​ഗാനരചയിതാവ് കാനേഷ് പൂനൂർ| ഫോട്ടോ: എൻ.എം. പ്രദീപ്, പി.പി. ബിനോജ് \ മാതൃഭൂമി

ടിച്ചുമടിച്ചാണ് ജയചന്ദ്രനെ വിളിച്ചത്. നൂറുകണക്കിന് കവികളുടെ രചനകൾക്ക് നാദം പകർന്ന ഗായകൻ, ഒരൊറ്റ പടത്തിൽ മാത്രം സഹകരിച്ച പാട്ടെഴുത്തുകാരനെ ഓർക്കണമെന്നില്ലല്ലോ; അതും പതിറ്റാണ്ടുകൾക്കിപ്പുറം.

എന്നാൽ, വിസ്മയിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ഫോൺ വിളിച്ച കാനേഷ് പൂനൂർ. പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ മറുതലയ്ക്കൽ നിമിഷനേരത്തെ മൗനം. മൗനത്തിനൊടുവിൽ വിഷാദമധുരമായ ഒരു ഗാനത്തിന്റെ പല്ലവി മൂളുന്നു ഭാവഗായകൻ: "പനിനീര് പെയ്യുന്നു പതിനാലാം രാവിൽ പനിമതി, പിടയെ വിളിക്കുന്നൂ പുതിയൊരിശൽ മൂളി പൈങ്കിളി...." പാടിനിർത്തിയ ശേഷം ജയചന്ദ്രൻ പറഞ്ഞു: "എങ്ങനെ മറക്കും നിങ്ങളെ? എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണത്" സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നിമിഷമായിരുന്നു അതെന്ന് കാനേഷ്.

Content Highlights: Lyricist Kanesh Poonoor and legendary singer P. Jayachandran reminisce about the timeless Mappila song "Panineeru Peyyunnu" from the 1979 classic film Pathinalam Raavu, composed by K. Raghavan Master, sharing emotional backstories and personal memories associated with its creation.

Continue reading