'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' കാഴ്ചയുടെ സമൃദ്ധിയില്‍ മുങ്ങിനിവരുന്ന മക്കോണ്ടൊ

#സി.പി വിജയകൃഷ്ണന്‍
നെറ്റ്ഫ്ളിക്​സ് പരമ്പരയിൽ നിന്ന്
നെറ്റ്ഫ്ളിക്​സ് പരമ്പരയിൽ നിന്ന്

ഫൊട്ടോഗ്രാഫിയുടെ ആദ്യരൂപമായ ഡഗുറോടൈപ്പിലെ രാസഫലകത്തില്‍ അദൃശ്യനായ ദൈവത്തിന്റെ ചിത്രം, അങ്ങനെയൊന്നുണ്ടെങ്കില്‍, പതിയേണ്ടതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന കുലപതിയായ ജോസ് അര്‍ക്കാഡിയൊ ബ്വെന്‍ഡിയ അതിനുവേണ്ടി പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. യന്ത്രസംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്ന പിയാനോളയുടെ കട്ടകള്‍ തനിയെ ചലിക്കുന്നത് കാണുമ്പോളാണ് അതിനു പിറകില്‍ അദൃശ്യമായ കരങ്ങളുണ്ടെന്ന് ജോസ് അര്‍ക്കാഡിയൊ സംശയിക്കുന്നത്.

പിയാനോള, ബ്വെന്‍ഡിയ ഭവനത്തിലേക്ക് ഇറ്റലിയില്‍ നിന്നു വരുത്തിയതാണ്. യന്ത്രം കൂട്ടിക്കെട്ടി പ്രവര്‍ത്തിപ്പിക്കുവാന്‍ പിയട്രോ ക്രെസ്പി ഒപ്പം വരുന്നു, അവിടത്തെ പെണ്‍കുട്ടികളില്‍ ആകൃഷ്ടനാവുന്നു. റബേക്ക ക്രെസ്പിയെ ഉപേക്ഷിക്കുന്നു. അമരാന്തയാകട്ടെ തന്റെ വിവാഹാഭ്യര്‍ഥന നിരസിക്കുന്നു. അതിനു   ശേഷം ദുഃഖത്തിലാണ്ടുപോയ പിയട്രോ ക്രെസ്പി, ആത്മഹത്യചെയ്യുവാന്‍ കൈഞരമ്പുകള്‍ മുറിക്കുമ്പോള്‍ ആ രക്തം തുള്ളിത്തുള്ളിയായി പിയാനോയുടെ കട്ടകള്‍ക്കുമേല്‍ പതിക്കുന്നു. അതിനു മുമ്പായി അമരാന്തയുടെ ജനലരികില്‍ നിന്ന് കേഴ്​വിക്കാരുടെ ഹൃദയങ്ങളെ അലിയിപ്പിച്ചുകെണ്ട് രാത്രിയില്‍ ക്രെസ്പി പാടുന്ന പാട്ട് തെരുവുകളിലൂടെ ഒഴുകിനീങ്ങുന്നു. ഒരേയൊരു ജനലില്‍ മാത്രമേ അപ്പോള്‍ വെളിച്ചം തെളിയാതുള്ളൂ. അത് അമരാന്തയുടേത്.

Content Highlights: One Hundred Years of Solitude Gabriel Garcia Marquez Netflix web series review adaptation Macondo

Continue reading