കോടതി കയറിയ മണിച്ചിത്രത്താഴ്; വരുമോ ഒരു രണ്ടാം ഭാഗം?

#ജി. വേണുഗോപാല്‍
മധു മുട്ടം
മധു മുട്ടം

ണിച്ചിത്രത്താഴ് മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോല്‍ തുറന്നു തന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. ആ മാസ്മരിക കഥയുടെ രചയിതാവ് മധു മുട്ടം എല്ലാ വെള്ളിവെളിച്ചങ്ങളില്‍ നിന്നും അകന്ന് ഇതാ ഇവിടെയുണ്ട്... മണിച്ചിത്രത്താഴ് എന്ന സിനിമ ഇറങ്ങി മൂന്നു പതിറ്റാണ്ടുനു ശേഷവും നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് വീണ്ടും തിയേറ്ററുകളില്‍ നിറയുമ്പോള്‍ തന്റേതായ സ്വകാര്യതയില്‍ ഒളിക്കുകയാണ് മധു മുട്ടം എന്ന തിരക്കഥാകൃത്ത്.

നാഗവല്ലി എന്ന തമിഴ് പെണ്‍കുട്ടി മലയാളിയുടെ മനസ്സിലേക്കു ചേക്കേറിയിട്ട് മുപ്പതു വര്‍ഷങ്ങള്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്ന്-മണിച്ചിത്രത്താഴ്. സിനിമ ഇറങ്ങി  മുപ്പതു വര്‍ഷം പിന്നിടുമ്പോഴും ഇന്നും എല്ലാദിവസവും ആരെങ്കിലുമൊക്കെ എവിടെങ്കിലുമൊക്കെയിരുന്ന് ആ സിനിമ കാണുന്നു. കേരളത്തില്‍ ഉടനീളം ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച സിനിമ ആ വര്‍ഷം ദേശീയ പുരസ്‌കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളിലൂടെ അനായാസം സഞ്ചരിച്ച ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും 'മണിച്ചിത്രത്താഴ്' പുറത്തിറങ്ങി. തമിഴില്‍ ചന്ദ്രമുഖി എന്ന പേരില്‍് ഇറങ്ങിയ സിനിമ തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ ആയിരം ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു. മാടമ്പള്ളി മേടയുടെ അകത്തളങ്ങളില്‍ നിന്നു തുടങ്ങുന്ന ദൃശ്യചാരുത. ആ സൈക്കോ ത്രില്ലര്‍ ചലച്ചിത്രം ഇന്നും ചര്‍ച്ചയാകുമ്പോള്‍ അതിനൊന്നും ചെവികൊടുക്കാതെ ഹരിപ്പാട് മുട്ടത്ത് തെരുവില്‍ തെക്കേതിലെ ഇരട്ടമുറിവീട്ടിലുണ്ട് സിനിമയുടെ രചയിതാവ് മധു മുട്ടം. നാഗവല്ലിയേയും നകുലനേയും ഡോ.സണ്ണിയേയുമൊക്കെ നമ്മുടെ അയല്‍ക്കാരാക്കിയ മണിച്ചിത്രത്താഴിന്റെ സ്രഷ്ടാവ്. വീടിന്റെ ഉമ്മറത്തിണ്ണയില്‍ അതിഥികള്‍ക്ക് പനംകല്‍ക്കണ്ടം പങ്കുവെച്ചും കൂട്ടുകാരോടു സൊറ പറഞ്ഞും മധു മുട്ടം ഇരിക്കുന്നു.

Content Highlights: manichitrathazhu, madhu muttam, malayalam cinema, indian cinema, thriller, mystery, film, movie, scr

Continue reading