ലാല്‍ ജോസിനൊപ്പം തുഴഞ്ഞ പളനിച്ചാമിയും ലോനപ്പനും പരദൂഷണം വറീതും; 25 വര്‍ഷങ്ങള്‍

ലാല്‍ ജോസിന്റെ സിനിമയിലെ വിവിധ കഥാപാത്രങ്ങള്‍
ലാല്‍ ജോസിന്റെ സിനിമയിലെ വിവിധ കഥാപാത്രങ്ങള്‍

കമലിന്റെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ പ്രാദേശിക വാർത്തകൾ എന്ന സിനിമയിലൂടെ ചലച്ചിത്രരം​ഗത്തേക്ക് ചുവടുവച്ച്  തന്റേതായ ഇടം നേടിയ സംവിധായകനാണ് ലാൽ ജോസ്. 1998-ൽ പുറത്തിറങ്ങിയ 'മറവത്തൂർ കനവി'ലൂടെ തുടങ്ങിയ യാത്ര കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അതിനിടെ ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളും അതിലേറെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളും ലാൽ ജോസിന്റെ യാത്രയ്ക്ക് മാറ്റുകൂട്ടുന്നു.

"സിനിമ എന്റെ അരിപ്രശ്നമാണ്. അന്നും ഇന്നും എന്നും. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങൾ പഠിക്കേണ്ടതും മാറാൻ ശീലിക്കേണ്ടതും എന്റെ മാത്രം ആവശ്യമാണ്. സിനിമയെ ഒരു വഞ്ചിയായി സങ്കൽപ്പിച്ചാൽ തുഴക്കാരന് മുന്നിലാണ് നമ്മൾ ഇരിക്കുന്നത്. ആദ്യം തെറിച്ചുപോകുന്നത് നമ്മളായിരിക്കും. തെറിപ്പിച്ച് കളയണമെന്ന് ആ​ഗ്രഹിക്കുന്നവരും ഇതേ വഞ്ചിയിൽ ഉണ്ടായിരിക്കും. അതിനെയെല്ലാം അതിജീവിച്ച് പിടിച്ചു നിൽക്കുക എന്നത് ജീവന്മരണ കളിയാണ്. മരിക്കുന്നത് വരെ സിനിമ എടുക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്. അത്രയേറെ സിനിമയെ സ്നേഹിക്കുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തുടങ്ങിയതാണ്. മറ്റൊരു തൊഴിൽ എനിക്കു വശമില്ല." സംവിധാനരം​ഗത്തെ ഇരുപത്തിയഞ്ച് വർഷത്തെ കുറിച്ച് ചോദിക്കുമ്പോൾ വളരെ ലളിതമാണ് ലാൽ ജോസിന്റെ ഉത്തരം. 

Content Highlights: lal jose director celebrate 25 years in Malayalam cinema, Filmography, favorite characters

Continue reading