‘മോണിക്കാ..ഓ മൈ ഡാർലിങ്ങ്..’ ആശയും ഹെലനും തമ്മിൽ

ആശ ഭോസ്ലെ, ഹെലൻ ജയരാഗ് റിച്ചാർഡ്സണ്‍ | Photo: Archives
ആശ ഭോസ്ലെ, ഹെലൻ ജയരാഗ് റിച്ചാർഡ്സണ്‍ | Photo: Archives

നോഹരി സിംഗിന്റെ സാക്‌സഫോണും ചരൺജിത് സിംഗിന്റെ ബാസ് ഗിറ്റാറും ബുർജർ ലോർഡിന്റെ വൈബ്രഫോണും ചേർന്ന് സൃഷ്ടിച്ച അലൗകിക നാദപ്രപഞ്ചത്തിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം. ശാന്തഗംഭീരമായ ആ ഒഴുക്കിന്റെ ഏതോ ഘട്ടത്തിൽ അർദ്ധരാത്രിയുടെ വരവറിയിച്ചു നൃത്തശാലയിലെ ക്‌ളോക്ക് ശബ്ദിച്ചു തുടങ്ങുന്നു. ആകാംക്ഷയും അക്ഷമയും ധ്വനിപ്പിക്കുന്ന പന്ത്രണ്ട് പിയാനോ നോട്ടുകൾ. തൊട്ടുപിന്നാലെ,കാത്തിരിപ്പിന്റെ അസ്വസ്ഥത നിഴലിക്കുന്ന ഹെലൻ ജയരാഗ് റിച്ചാർഡ്‌സന്റെ മുഖം വെള്ളിത്തിരയിൽ നിറയുന്നു. പശ്ചാത്തലത്തിൽ ഒരു നേർത്ത നിലവിളി പോലെ ജോർജ് ഫെർണാണ്ടസിന്റെ ട്രംപറ്റ്; അകമ്പടിക്ക് കേഴ്സി ലോർഡിന്റെ കീബോർഡ് നോട്ടുകൾ..

മൃദുവായ തുടക്കത്തിന് ശേഷം പശ്ചാത്തല സംഗീതം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, കയ്യിലെ സ്ഫടിക ചഷകത്തിലെ മദ്യം ഒറ്റ വീർപ്പിന് അകത്താക്കിയ ശേഷം മുന്നിലെ മേശമേൽ ആലസ്യത്തോടെ കമിഴ്ന്നു വീഴുന്നു ഹെലൻ. വിറയാർന്ന ആ ചുണ്ടുകളിൽ കാമലോലമായ ഒരു ഗാനത്തിന്റെ പല്ലവി: പിയാ തൂ അബ് തോ ആജാ '(പ്രിയകാമുകാ നീ വരൂ). പാട്ടു പാടി നൃത്തചുവടുകളോടെ ഉന്മാദിനിയായി ഹെലൻ മേശയെ വലം വെക്കുമ്പോൾ വിദൂരതയിലെങ്ങു നിന്നോ അശരീരി പോലെ ഒരു ശബ്ദം: ``മൊണീക്കാ..'' പ്രണയാവേശത്തിന്റെ കൊടുമുടിയിൽ സ്വയം മറന്ന് ആ അജ്ഞാത ശബ്ദത്തിന്റെ ഉടമയെ ചുറ്റിലും തിരയുന്നു ഹെലന്റെ ലഹരി നിറഞ്ഞ കണ്ണുകൾ:``വോ ആഗയാ, ദേഖോ, ദേഖോ വോ ആഗയാ... 'വികാരതീവ്രമായ ആ ആത്മഗതത്തിൽ നിന്നാണ് ഇന്ത്യൻ സിനിമയിൽ കേട്ട എക്കാലത്തെയും ജനപ്രിയമായ മാദകനൃത്തഗാനത്തിന്റെ തുടക്കം: `പിയാ തൂ അബ് തോ ആജാ, ശോലാ സാ മൻ ദഹ്‌കേ ആകേ ബുജാ ജാ, തൻ കി ജ്വാലാ ഠണ്ഡി ഹോ ജാ, ഐസേ ഗലേ ലഗാ ജാ....''

Content Highlights: Asha Bhosle's early life of struggle and domestic abuse in her first marriage., Her courageous decision to leave an abusive environment in 1960 for her children., The professional and personal relationship with RD Burman that transformed her life., The iconic creative synergy between Asha Bhosle and the legendary dancer Helen., A legacy of musical resilience that continues to inspire audiences in 2026. Asha Bhosle's warmhearted relation with Helen Jairag Richardson

Continue reading