'കൊറോണ വന്നു, വെള്ളപ്പൊക്കത്തിൽ സെറ്റ് ഒലിച്ചുപോയി; നഷ്ടങ്ങളെ അതിജീവിച്ച് ചെയ്ത സിനിമയാണ് തുറമുഖം'

കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ എന്നുപറഞ്ഞാൽ വേറൊരു വിശേഷണം വേണ്ടിവരില്ല മണികണ്ഠൻ എന്ന നടന്. അത്രമാത്രമുണ്ട് ആ കഥാപാത്രം മണികണ്ഠന് നേടിക്കൊടുത്ത പ്രേക്ഷകപ്രീതി. ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു രാജീവ് രവി ചിത്രത്തിൽ ശക്തമായ സാന്നിധ്യമാവുകയാണ് അദ്ദേഹം. തുറമുഖം എന്ന ചിത്രത്തിലെ ഉമ്പൂച്ച എന്ന, പല തലങ്ങളിലായി പടർന്നുകിടക്കുന്ന, കഥാപാത്രം തീയേറ്ററിൽ മണികണ്ഠന്റെ അഭിനയജീവിതത്തിലെ മറ്റൊരു മുഖമാവുകയാണ്. പ്രിയപ്പെട്ടവരുടെ പതനം മുന്നിൽക്കണ്ടിട്ടും നിസ്സഹായനായി നിൽക്കുന്ന, പിന്നീടെപ്പോഴോ അപ്രത്യക്ഷനാവുന്ന ഉമ്പൂച്ച പ്രേക്ഷകമനസിൽ നോവായി പടരുന്നു. ഉമ്പൂച്ചയേക്കുറിച്ചും 'തുറമുഖ'ത്തേക്കുറിച്ചും പുതിയ ചിത്രങ്ങളേക്കുറിച്ചും മണികണ്ഠൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കമ്മട്ടിപ്പാടത്തിന് ശേഷം വീണ്ടും രാജീവ് രവി ചിത്രത്തിൽ
Content Highlights: actor manikandan achari interview, thuramukham movie, malaikottai vaaliban