'2018' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി നേടിയതെങ്ങനെ? മാനദണ്ഡങ്ങൾ എന്തെല്ലാം?

അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും മലയാളികളുടെ മനസ്സില്‍നിന്ന് മായാതെ കിടക്കുന്ന ദുരന്തമാണ് 2018-ലെ പ്രളയം. ഒട്ടേറെ മനുഷ്യജീവന്‍ നഷ്ടമായി, പരിക്കേറ്റ് ആശുപത്രിയിലായവരും കാണാതായവരും ഉള്‍പ്പടെ ഒരു ജനത മുഴുവന്‍ ഇരകളായ ദുരന്തം. തുടര്‍ന്നുള്ള ഓരോ മഴക്കാലത്തും ആ ദുരന്തത്തിന്റെ ഓര്‍മകള്‍ തികട്ടിവരും. ഈ ദുരന്തത്തിന്റെ വൈകാരിക നിമിഷങ്ങള്‍ചോര്‍ന്നുപോകാതെ തീവ്രമായി അവതരിപ്പിച്ച സിനിമയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018'. പ്രളയം വിതച്ച ദുരിതത്തില്‍നിന്ന് കരകയറാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യര്‍ ഒരുമിച്ച് നിന്നത് ഒരു സിനിമയില്‍ ഒതുക്കാന്‍ സാധിക്കില്ലെങ്കിലും രണ്ടര മണിക്കൂറില്‍ അതിന്റെ അന്തഃസത്ത ചോര്‍ന്നുപോകാതെ അവതരിപ്പിക്കാന്‍ ജൂഡ് ആന്റണിയും സംഘവും നടത്തിയ ഒരു എളിയ പരിശ്രമമായിരുന്നു '2018, എവരി വണ്‍ ഈസ് എ സ്റ്റാര്‍'.
ജൂഡ് ആന്റണി ജോസഫും അഖില്‍ പി. ധര്‍മജനുമായിരുന്നു തിരക്കഥ. വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, നരേന്‍, സുധീഷ്, ലാല്‍, തന്‍വി റാം, കലൈയരസന്‍, ശിവദ, നിലീല സാന്ദ്ര, സിദ്ദിഖ്, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ജനാര്‍ദ്ദന്‍, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, വിനീത കോശി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരന്നു. അഖില്‍ പി. ജോര്‍ജ്ജായിരുന്നു ഛായാഗ്രഹണം. ചമന്‍ചോക്കോ എഡിറ്റിങ് നിര്‍വഹിച്ചു. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ അതൊരു മികച്ച വിജയമായി.
Content Highlights: 2018 India's Oscar entry, jury member sadeep senan, Indian jury, process of selection