യേശുദാസ് ഈണമിട്ട ആദ്യ സിനിമാഗാനം; ഒരു ജോൺ എബ്രഹാം ഓർമ്മ

മെലിഞ്ഞ്, താടിവെച്ച്, തിളങ്ങുന്ന കണ്ണുകളുള്ള, അതിവേഗത്തിൽ നടക്കുന്ന ചെറുപ്പക്കാരൻ... കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജിന്റെ സ്റ്റാഫ് റൂമിൽ അര നൂറ്റാണ്ട് മുൻപ് ആദ്യമായി തന്നെ വന്നു കണ്ട ജോൺ എബ്രഹാമിനെ കുറിച്ചുള്ള സക്കറിയയുടെ ഓർമ്മ. 'ശക്തനായ ഒരു വല്യച്ചനെയും ശാന്തനായ ഒരു കൊച്ചച്ചനെയും പറ്റി ഒരു തിരക്കഥ വേണം.' അതാണ് ജോണിന്റെ ആവശ്യം. തിരക്കഥയെഴുതാൻ തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കി സക്കറിയ. 'സാരമില്ല; തിരക്കഥ എന്ന് സങ്കൽപ്പിച്ചു ഇഷ്ടമുള്ളത് പോലെ എഴുതിയാൽ മതി; ബാക്കി ഞാൻ നോക്കിക്കൊള്ളാം.' ജോണിന്റെ മറുപടി.
'ജോസഫ്: ഒരു പുരോഹിതൻ' എന്ന തിരക്കഥയുടെ പിറവി ആ കൂടിക്കാഴ്ചയിൽ നിന്നാണ്. സിനിമയുടെ കഥാബീജം മനസ്സിൽ മൊട്ടിട്ടപ്പോഴേ ഒരു കാര്യം തീരുമാനിച്ചിരുന്നു സംഗീതപ്രേമിയായ ജോൺ. ഈ പടത്തിൽ പാട്ടുണ്ടാകും. അത് എഴുതുന്നത് വയലാർ രാമവർമ്മയും ചിട്ടപ്പെടുത്തി പാടുന്നത് യേശുദാസും ആയിരിക്കും. തിരക്കഥയും ഗാനലേഖനവും പൂർത്തിയായെങ്കിലും ജോണും സക്കറിയയും ചേർന്ന് സ്വപ്നം കണ്ട സിനിമ പല കാരണങ്ങളാലും പുറത്തിറങ്ങാതെ പോയി, അതിന് വേണ്ടി യേശുദാസ് ചിട്ടപ്പെടുത്തി പാടിയ പാട്ടും.
Content Highlights: The origin story of the unreleased film 'Joseph: Oru Purohithan' written by Zachariah., The collaboration between John Abraham, Vayalar, and Yesudas., The significance of the song 'Nalanda Thakshashila' from John Abraham's debut film., Analysis of how serious filmmakers were forced to include songs due to commercial pressures., The role of M.B. Sreenivasan in composing classic Malayalam film music.