യേശുദാസിന്റെ ആദ്യ ചിത്രം പിറന്നതെങ്ങനെ?

കെ.എസ്. ആന്റണിയും രാമൻ നമ്പിയത്തും. ഒരാൾ എറണാകുളം ജില്ലയിലെ ഏലൂർ സ്വദേശി. നാടകകൃത്ത്; ഒപ്പം അടിയുറച്ച കമ്യൂണിസ്റ്റും. മറ്റേയാൾ തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവുകാരൻ. കൃഷിയിലും കവിതയിലും ഒരുപോലെ തത്പരനായ, മനസ്സുകൊണ്ട് ശുദ്ധഗ്രാമീണനായ സഹൃദയൻ. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇവർ ഇടം നേടുക രണ്ടു കാര്യങ്ങളുടെ പേരിലാവും. ഒന്ന്, ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ആദ്യമായി സിനിമയിൽ അവതരിപ്പിച്ചു. രണ്ട്, ഒരു ഇതിഹാസ ഗായകനെ മലയാളികൾക്ക് സമ്മാനിച്ചു-കാട്ടാശ്ശേരി ജോസഫ് യേശുദാസ്.
1962 സെപ്റ്റംബർ ഏഴിന് പ്രദർശനശാലകളിലെത്തിയ ചിത്രത്തിന്റെ പേര് 'കാൽപ്പാടുകൾ.' സ്വന്തം നാടകത്തിന് അഭ്രാവിഷ്കാരം നൽകിയത് കെ.എസ്. ആന്റണി. പടം നിർമിച്ചത് നമ്പിയത്ത്. അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ മുതൽ കളവങ്കോടൻ ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ വരെയുള്ള കാലയളവിലെ കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ലളിതമായ ഒരു പ്രണയകഥ പറയുകയായിരുന്നു കാൽപ്പാടുകൾ. ഗുരുദേവനും കുമാരനാശാനും ഒക്കെ ആ സിനിമയിൽ കഥാപാത്രങ്ങളായി കടന്നുവരുന്നു. 'കാൽപ്പാടുക'ളുടെ പാട്ടുപുസ്തകത്തിൽ നൽകിയിട്ടുള്ള കഥാസംഗ്രഹത്തിന്റെ ആമുഖം ഇങ്ങനെ: 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്-എത്ര മഹത്തായ സന്ദേശം, എത്ര ദിവ്യമായ സന്ദേശം, എത്ര ആദർശസുരഭിലമായ സന്ദേശം. ജാതിയും മതവും കരാള നൃത്തമാടിയിരുന്ന കേരളാന്തരീക്ഷത്തിൽ ആ മന്ത്രധ്വനി മുഴങ്ങിക്കേട്ടു. യാഥാസ്ഥിതികർ ഞെട്ടിത്തെറിച്ചു. അവശത അനുഭവിച്ചിരുന്ന അവർണ ലക്ഷങ്ങൾ ആനന്ദനൃത്തം ചെയ്തു. വർഷങ്ങൾക്കു മുൻപൊരു പൊൻചതയ നാളിൽ ചെമ്പഴന്തിയിൽ പൊട്ടിവിടർന്ന ആ വെളിച്ചത്തിന്റെ വിശുദ്ധ സന്ദേശമാണ് 'കാൽപ്പാടുകൾ'ക്ക് പറയാനുള്ളത്; പകരാനുള്ളത്.'
Content Highlights: The 1962 movie 'Kalppadukal', produced by Raman Nambiyath and directed by K.S. Anthony, marked the legendary debut of singer K.J. Yesudas and brought Sree Narayana Guru's teachings to Malayalam cinema. Facing extreme financial hardships during production, the makers were rescued when PSP leader C.G. Janardhanan rallied local devotees to set up Sree Narayana Cini Productions. The script, depicting social reform in Kerala through a simple love story, received strong personal blessings and written appreciation from Sahodaran Ayyappan before filming began. Despite featuring prominent actors like Prem Nazir and releasing on a grand note by Governor V.V. Giri, the film failed at the box office, prompting Nambiyath to quit cinema for farming. Over the decades, 'Kalppadukal' remains immortalized by its iconic tracks, paving the way for future spiritual and philosophical works in Malayalam cinema inspired by Guru's verses.