പ്രതിരോധിച്ച് ഇന്ത്യ: ആഗോള അനിശ്ചിതത്വങ്ങള്‍ തുടര്‍ന്നേക്കും

യുഎസ് ഓഹരി വിപണിയില്‍ ഈയിടെ കനത്ത തിരുത്തല്‍ പ്രകടമായി. എസ്ആന്റ് പി 10 ശതമാനവും നസ്ദഡാക് 14 ശതമാനവുമാണ് ഇടിഞ്ഞത്. ആഗോള വിറ്റൊഴിക്കലിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി പ്രതിരോധം തീര്‍ക്കുകയും ചെയ്തു. ഈയിടെ ഉണ്ടായ 21,964.6 ന്റെ താഴ്ചയില്‍ നിന്ന് അതിവേഗം കരകയറിയ നിഫ്റ്റി 50 അനായാസം 23,000 പരിധി മറി കടന്നു.
ഡോളര്‍ സൂചിക തുടരെ താഴുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ദുര്‍ബലാവസ്ഥയാണ് കാണിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ മുന്നേറ്റത്തിന് ഇതും കാരണമായിട്ടുണ്ട്. യുഎസിലെ സാമ്പത്തിക ഏകീകരണത്തെ തുടര്‍ന്ന് സമീപ കാല ഉയരമായ 110ല്‍ നിന്ന് യുഎസ് ഡോളര്‍ 104ല്‍ എത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ പുതിയ നയരേഖ അനുസരിച്ച് 2025 നടപ്പ് വര്‍ഷത്തേക്കുള്ള യുഎസ് ജിഡിപി വളര്‍ച്ചാ അനുമാനം 2.1 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി കുറച്ചിട്ടുണ്ട്.
Content Highlights: US stock market correction impacts India`s market. Nifty 50 surpasses 23000 despite global sell-off.