യുഎസ്-ചൈന സംഘര്‍ഷം: ഇന്ത്യന്‍ വിപണിക്ക് നേട്ടമാക്കാനാകുമോ?

#വിനോദ് നായര്‍
Photo: gettyimages
Photo: gettyimages

കരച്ചുങ്കം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം അത് നടപ്പാക്കുന്നത് നീട്ടിവെച്ചതോടെ ലഘൂകരിക്കരിക്കപ്പെട്ടു. ഏപ്രില്‍ രണ്ടിന് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രഖ്യാപനമനുസരിച്ച് ഏപ്രില്‍ ഒമ്പതിന് പകരച്ചുങ്കം ഔദ്യോഗികമായി നിലവില്‍ വരുമെന്നുവന്നതോടെ ആഗോള ഓഹരി വിപണികളില്‍ വലിയ തോതില്‍ താഴ്ചയുണ്ടായി. ഒട്ടും യുക്തിസഹമല്ലാത്ത പ്രഖ്യാപനങ്ങളില്‍ അവിശ്വാസത്തോടെയാണ് വിപണി പ്രതികരിച്ചത്. 13 ദിവസത്തിനു ശേഷം ചൈനയ്ക്കു പുറമേ 60 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചിരിക്കയാണ് ട്രംപ്.  

യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 84 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ചൈനയും തുല്യമായ നടപടികള്‍ യൂറോപ്യന്‍ യൂണിയനും ആലോചിച്ചതോടെ അധികമായി ഏര്‍പ്പെടുത്തിയ തീരുവ തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ആന്തരികമായ ഭിന്നതകള്‍, വര്‍ധിയ്ക്കുന്ന വ്യാപാര സംഘര്‍ഷങ്ങള്‍, ധന വിപണിയിലെ അസ്ഥിരത എന്നീ ഘടകങ്ങള്‍ ട്രംപിന്റെ മനംമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്.  അന്തര്‍ദേശീയ പങ്കാളികളുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതുകൊണ്ടാണ് തല്‍ക്കാലത്തേക്ക് തീരുവ നിര്‍ത്തിവെച്ചതെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ആഗോള ധന വിപണികള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ പ്രസ്താവന നല്‍കിയത്.

Content Highlights: Analyzing the impact of the US-China trade war on the Indian market.

Continue reading