എൻഎസ്ഇ ഐപിഒ: എസ്ബിഐക്ക് ബമ്പർ നേട്ടം, ലഭിക്കുക 2,055 കോടിയിലേറെ

30,000 കോടി രൂപ മൂല്യമുള്ള പ്രാരംഭ ഓഹരി വില്പനയുമായി എൻഎസ്ഇ എത്തുമ്പോൾ വൻ നേട്ടം സ്വന്തമാക്കാൻ എസ്ബിഐ. തൊണ്ണൂറുകളിലെ നിക്ഷേപത്തിലൂടെ നേടിയ ഓഹരികൾ വിൽക്കുന്നതിലൂടെയാണ് എസ്ബിഐക്ക് ഇത്രയും തുക ലഭിക്കുക. അതായത് 2,56,775 ശതമാനം നേട്ടം. 1.98 കോടി രൂപയാണ് അന്ന് നിക്ഷേപിച്ചത്.
വിശദാംശങ്ങൾ | |
|---|---|
വിൽക്കുന്ന ഓഹരികളുടെ എണ്ണം | 24,750,000 |
നിക്ഷേപ കാലയളവ് | 1993 - 1999 |
ശരാശരി വാങ്ങൽ വില (ഒരു ഓഹരിക്ക്) | 80 പൈസ |
ആകെ പ്രാരംഭ നിക്ഷേപം | ₹1.98 കോടി |
പ്രതീക്ഷിക്കുന്ന വിൽപന വില (ഒരു ഓഹരിക്ക്) | ₹2,055 (അൺലിസ്റ്റഡ് മാർക്കറ്റ് വില അടിസ്ഥാനമാക്കി) |
പ്രതീക്ഷിക്കുന്ന വരുമാനം | ₹5,086.13 കോടി |
ലാഭ ശതമാനം | 2,56,775% |
എസ്ബിഐ വിൽക്കുന്ന ഓഹരികളുടെ നേട്ടക്കണക്ക് മാത്രമാണിത്.
മറ്റ് സ്ഥാപനങ്ങൾക്കും നേട്ടം
എസ്.ബി.ഐയെ കൂടാതെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദേശ നിക്ഷേപകർക്കും വൻ നേട്ടമാണ് സ്വന്തമാക്കാൻ കഴിയുക.
ന്യൂ ഇന്ത്യ അഷ്വറൻസ്, നാഷണൽ ഇൻഷുറൻസ്: ഏറ്റവും കുറഞ്ഞ നിരക്കായ 32 പൈസയ്ക്ക് ഓഹരികൾ വാങ്ങിയ ഇവർക്ക് 6,422 മടങ്ങ് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: 46 പൈസ നിരക്കിൽ വാങ്ങിയ 1.1 കോടി ഓഹരികൾ വിൽക്കുന്നതിലൂടെ 4,467 മടങ്ങ് നേട്ടം പ്രതീക്ഷിക്കുന്നു.
ടെമാസെക്: 33 മടങ്ങ് നേട്ടം ലഭിച്ചേക്കും.
മോർഗൻ സ്റ്റാൻലി: 31 മടങ്ങ് ലാഭം പ്രതീക്ഷിക്കുന്നു.
എൻഎസ്ഇയിലെ ഏറ്റവും വലിയ ഓഹരിയുടമയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) വില്പനയിൽ പങ്കാളിയാകുന്നില്ല. കൈവശമുള്ള 11 ശതമാനം ഒാഹരികളും നിലനിർത്താനാണ് തീരുമാനം.
ഐപിഒ: വിശദവിവരങ്ങൾ
ഐപിഒ വലുപ്പം: സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുക 30,000 കോടി രൂപ. 2024ലെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,000 കോടി രൂപയുടെ റെക്കോഡ് മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഘടന: ഐപിഒ പൂർണമായും 'ഓഫർ ഫോർ സെയിൽ' (OFS) മാതൃകയിലുള്ളതാണ്. നിലവിലുള്ള നിക്ഷേപകരുടെ 14.89 കോടി ഓഹരികളാണ് (NSEയുടെ ആകെ മൂലധനത്തിന്റെ ഏകദേശം 6%) വിറ്റഴിക്കുന്നത്.
ലിസ്റ്റിംഗ്: സ്വന്തമായി ലിസ്റ്റ് ചെയ്യാൻ നിയമം അനുവദിക്കാത്തതിനാൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (BSE) ആയിരിക്കും ലിസ്റ്റ് ചെയ്യുക.
വിപണി മൂല്യം: നിലവിലെ കണക്കുകൾ പ്രകാരം എൻഎസ്ഇയുടെ ഏകദേശ വിപണി മൂല്യം അഞ്ചുലക്ഷം കോടി രൂപയാണ്.
Content Highlights: SBI expects a 256,775% return on its initial investment., The NSE IPO is valued at ₹30,000 crore, set to be India's largest., The offering is entirely an Offer for Sale (OFS) of 14.89 crore shares., NSE will list on the BSE, not itself., Major stakeholders like LIC are retaining their 11% stake.