ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച് വിപണി: നിഫ്റ്റി 25,000ന് മുകളിലേയ്ക്ക് കുതിക്കുമോ?

#വിനോദ് നായര്‍
Image:Freepik
Image:Freepik

പോയവാരങ്ങളില്‍ വിപണിയുടെ ഇടിവിനു കാരണമായത് അമേരിക്ക അടിച്ചേല്‍പിച്ച ഉയര്‍ന്ന താരിഫ് നിരക്കുകളായിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച ഭാഗികമായ തിരിച്ചുവരവ് പ്രകടമായി. അതിനു പ്രധാന കാരണം കേന്ദ്രം ജിഎസ്ടി നിരക്കുകള്‍ പുനഃക്രമീകരിച്ചതാണ്. നിഫ്റ്റി 50 സൂചിക 25,000 ത്തിലേക്ക് എത്തിയെങ്കിലും വെള്ളിയാഴ്ച അവസാന ക്ലോസിംഗ് 24,741ല്‍ ആയിരുന്നു. വിപണിയിലെ ചാഞ്ചാട്ടവും ഇടുങ്ങിയ റെയ്ഞ്ചിലുള്ള വ്യാപാരവും ഇപ്പോഴും തുടുന്നു എന്നര്‍ഥം. 

അമേരിക്കയുടെ അധിക തീരുവയുടെ ആഘാതം മൂന്നാം പാദം മുതല്‍ വിപണിയില്‍ അനുഭവപ്പെട്ടു തുടങ്ങുമെന്നു കരുതുന്നു. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാകയാല്‍ ഈ ആഘാതം ഒഴിവാക്കാനാവുന്നതല്ല. ഇന്ത്യന്‍ ജിഡിപിയുടെ 2.2 ശതമാനമാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി. ഈ തിരിച്ചടി മറി കടക്കാന്‍ കമ്പനികള്‍ പലവഴികളും തേടും. മറ്റു രാജ്യങ്ങളിലേക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നതും ഉത്പന്ന വൈവിധ്യവല്‍ക്കരണവും അടക്കം എല്ലാ സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തും.

Content Highlights: Will GST Rate Revisions Propel NIFTY Above 25,000? Analyzing India's Market Outlook

Continue reading