മുഹൂര്‍ത്ത വ്യാപാരം ഇന്ന്: സമയക്രമം അറിയാം

സംവത് 2082ന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപാവലി മുഹൂര്‍ത്ത വ്യാപാരം 21ന് ചൊവാഴ്ച ഉച്ചയ്ക്ക് 1.45 മുതല്‍ 2.45 വരെ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ മുഹൂര്‍ത്ത വ്യാപാര ദിനത്തില്‍ വിപണി മികച്ച പ്രകടനം കാഴ്ചവെച്ചതായി കാണാം. പത്ത് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ മിക്കവാറും വര്‍ഷങ്ങളില്‍ നിഫ്റ്റി നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. നിലവിലെ ബുള്ളിഷ് സാഹചര്യമുള്ളതിനാല്‍ ഇത്തവണയും അത് ആവര്‍ത്തിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
വിശ്വാസവും സാമ്പത്തികവും ഒത്തുചേരുന്ന ഒരു ഐശ്വര്യ സമയമായാണ് മുഹൂര്‍ത്ത വ്യാപാരത്തെ കാണുന്നത്. ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃധിയും നല്ല വരുമാനവും നല്‍കുമെന്ന് വിശ്വസിക്കുന്നു.
സമയക്രമം:
ബ്ലോക്ക് ഡീൽ/കോൾ ഓക്ഷൻ | 1:15 PM |
പ്രീ-ഓപ്പൺ സെഷൻ | 1:30 PM – 1:45 PM |
പ്രധാന വ്യാപാര സമയം | 1:45 PM – 2:45 PM |
ക്ലോസിംഗ് സെഷൻ | 2:55 PM – 3:05 PM |
ട്രേഡ് മോഡിഫിക്കേഷൻ | 3:15 PM വരെ |
Content Highlights: Learn about the auspicious Muhurat Trading for Samvat 2082 on October 21st, 11:45 AM to 12:45 PM IST. Discover its significance and historical performance.