ചെറുകിട നിക്ഷേപകരുടെ ലാഭമെടുപ്പ് വിപണിയുടെ മുന്നേറ്റത്തെ ബാധിക്കുമോ?

#വിനോദ് നായര്‍
Photo:Gettyimages
Photo:Gettyimages

ഹരി വിപണി കഴിഞ്ഞ മാസം മികച്ച പ്രകടനമാണു നടത്തിയത്. ക്ലോസിംഗ് അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ കഴിഞ്ഞ ഏപ്രില്‍ 7 നും മെയ് 6 നുമിടയില്‍ വിപണി ഒമ്പത് ശതമാനം നേട്ടമുണ്ടാക്കി. ഒറ്റ ദിവസത്തെ വ്യാപാരത്തിനിടയില്‍ 14 ശതമാനം വരെ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇതിനു പ്രധാന കാരണം ആഗോള വിപണിയിലുണ്ടായ നേട്ടമാണ്. പ്രത്യേകിച്ച് ചൈനയും അമേരിക്കയും തമ്മിലുള്ള ഇറക്കുമതി തീരുവ യുദ്ധം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചതും ഏറെ ഗുണകരമായി. ഇന്ത്യന്‍ വിപണിയുടെ മികച്ച പ്രകടനം വേറിട്ടു നില്‍ക്കുന്നു. കാരണം തീരുവ യുദ്ധത്തില്‍ ആഗോള വിപണികള്‍ തകര്‍ന്നപ്പോഴും ഇന്ത്യന്‍ വിപണി പിടിച്ചുനിന്നിരുന്നു. ഇന്ത്യയുടെ കുറഞ്ഞ താരിഫ് നിരക്കുകളും ഉത്പന്ന കയറ്റുമതിയില്‍ വലിയ ഊന്നല്‍ നല്‍കാത്തതും (ഇന്ത്യയുടെ പ്രധാന കയറ്റുമതി സേവനങ്ങളാണ്. പ്രത്യേകിച്ചും ഐടി പോലുള്ളവ) ശക്തമായ ആഭ്യന്തര വിപണിയും ഇന്ത്യന്‍ ഓഹരി വിപണിക്കു ഗുണകരമായി. എന്നിരുന്നാലും ഈ വിപണി മുന്നേറ്റം നിലനില്‍ക്കുമോ എന്ന ആശങ്ക പൊതുവില്‍ ഉയര്‍ന്നു വരുന്നുണ്ട്.  

താരിഫ് യുദ്ധത്തിന് അയവുണ്ടായതുകൊണ്ടാണ് വിപണിയില്‍ വലിയൊരളവുവരെ മുന്നേറ്റമുണ്ടായത്. അമേരിക്കയും ഇംഗ്ലണ്ടും തമ്മിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുമുള്ള പുതിയ വ്യാപാര ഉടമ്പടികള്‍, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ കാര്യത്തിലുള്ള പുരോഗതി എന്നിവ വിപണിക്കു ഉത്തേജനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വ്യാപാര കരാറുകളിലെല്ലാം താരതമ്യേന ഉയര്‍ന്ന തീരുവ നില നില്‍ക്കുകയാണ്. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചിട്ടുമില്ല. ഇതെല്ലാം ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന ഘടകങ്ങളാണ്.

Content Highlights: Indian Stock Market Surge: Will Retail Investor Profit-Taking End the Rally?

Continue reading