വിപണിയില്‍ പ്രതികൂല ഘടകങ്ങള്‍ മാത്രം; മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം

ആഗോള സ്ഥിതിഗതികള്‍, ഉയര്‍ന്ന വാല്യുവേഷനെ തുടര്‍ന്നുള്ള ലാഭമെടുപ്പ്, വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ വില്‍പന എന്നിവമൂലം ആഭ്യന്തര വിപണി താഴോട്ടു പോവുകയാണ്. ചൈനയിലെ വിലയിടിവ്, ആഗോള സംഘര്‍ഷങ്ങള്‍, കൂടിയ തോതിലുള്ള വിലക്കയറ്റ കണക്കുകള്‍ എന്നിവ കാരണം ആഗോള തലത്തില്‍ ഓഹരി വിപണികള്‍ സമ്മിശ്ര വികാരമാണ് പ്രകടിപ്പിക്കുന്നത്. പലിശ നിരക്കില്‍ 25 ബിപിഎസ് ഇളവു വരുത്താനുള്ള ഫെഡ് തീരരുമാനം നവംബറില്‍ നിന്നു ഡിസമ്പറിലേക്കു മാറ്റുമെന്നാണ് കരുതുന്നത്.
ചൈനയിലെ ഉത്തേജനം
ഘടനാപരമായ പ്രശ്നങ്ങള്‍ കാരണം ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തേജക പദ്ധതികള്‍ ഏശാതെ പോകുന്ന സ്ഥിതിയുമുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ ചൈനീസ് വിപണിയെ സമീപിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ഹ്രസ്വകാല ട്രേഡര്‍മാര്‍ ആവേശത്തിലാണ്. എന്നാല്‍, അവരുടെ ഉത്തേജക പദ്ധതികള്‍ ഫലം കണ്ടാല്‍ നിക്ഷേപ കാലാവസ്ഥയില്‍ പുരോഗതിയുണ്ടാവും. ചൈനയില്‍ നിക്ഷേപിക്കുകയും ഇന്ത്യയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്ത തന്ത്രം.
Content Highlights: Explore the current Indian stock market landscape. Discover investment strategies for navigating th