വിപണിയില്‍ സമ്മിശ്ര പ്രതികരണം: താരിഫ് സംഘര്‍ഷം അയയുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍

#വിനോദ് നായര്‍
Photo: gettyimages
Photo: gettyimages

ഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍  നേരിയ പിന്മാറ്റം സംഭവിച്ചിരുന്നു. അതിന് ശുഭാപ്തി വിശ്വാസത്തിന്റെ പിന്‍ബലവുമുണ്ടായിരുന്നു. ആഭ്യന്തര ഡിമാന്റ് ഉയര്‍ത്താനായി കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികളിലേക്ക് ഗവണ്മെന്റ് നീങ്ങിയേക്കാമെന്നുള്ള പ്രതീക്ഷയായിരുന്നു ഇതിന് കാരണം. ഗവണ്മെന്റ് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്ന പ്രതീക്ഷയാണ് അടുത്ത രണ്ടു മൂന്നു മാസത്തേക്ക് വിപണിയെ നയിച്ചേക്കാവുന്ന പ്രധാന ഘടകം. 

ജിഎസ്ടി നിരക്കുകളില്‍ കുറവുവരുത്തിയതിനു പുറമേ അമേരിക്കയുടെ ഉര്‍ന്ന താരിഫ് ബാധിച്ചേക്കാവുന്ന മേഖലകളെയെല്ലാം പിന്തുണയ്ക്കുന്ന നടപടികള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. ഹ്രസ്വകാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഇതുണ്ടാക്കാവുന്ന മാറ്റങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. എന്നിരുന്നാലും വിശാല വിപണിയുടെ സാധ്യതകളെ അമേരിക്കയുടെ ഉയര്‍ന്ന തീരുവ പരിമിതപ്പെടുത്തിയേക്കാം. നിഫ്റ്റി 50 സൂചികയ്ക്ക് നിര്‍ണായക നിലവാരമായ 25000 ത്തിനുമുകളില്‍ പിടിച്ചു നില്‍ക്കാനായിട്ടില്ല. ഹ്രസ്വകാലത്തേക്ക് സൂചിക 24000 ത്തിനും 25000 ത്തിനുമിടയില്‍ വ്യാപാരം തുടരാനാണ് സാധ്യത.

Content Highlights: Market Outlook: Mixed Signals Amid Tariff Dispute Uncertainty.

Continue reading